മാധ്യമ പ്രവര്‍ത്തകരുടെ കറുത്ത നിറമുള്ള മാസ്‌ക് അഴിപ്പിക്കുകയും ചെയ്ത പോലിസ് നടപടിയില്‍ പ്രതിക്ഷേധം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നതിന്റെ പേരില്‍ കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് സമ്മേളന നഗരയില്‍ പ്രവേശിക്കുന്നതിന് പാസ് വിതരണം ചെയ്യുകയും, റിപ്പോര്‍ട്ടിംഗിനായി എത്തിയ ചില മാധ്യമ പ്രവര്‍ത്തകരുടെ കറുത്ത നിറമുള്ള മാസ്‌ക് അഴിപ്പിക്കുകയും ചെയ്ത പോലിസ് നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോട്ടയം ജില്ലാ ഘടകം പ്രതിക്ഷേധിച്ചു. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുക എന്ന ദൗത്യം നിര്‍വ്വഹിക്കാനായി എത്തുന്ന മാധ്യമ പ്രവര്‍ത്തകരുടെ ജോലി തടസ്സപ്പെടുത്തുന്ന നടപടികള്‍ ജനാധിപത്യ വിരുദ്ധമാണ്.

പോലിസിന്റെ ഇത്തരം കിരാത നടപടികളില്‍ യൂനിയന്‍ ശക്തിയായി പ്രതിക്ഷേധിക്കുന്നു. ഭാവിയില്‍ ഇത്തരം നടപടികളില്‍ നിന്നും പോലിസിനെ പിന്തിരിപ്പിക്കുവാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യനും, സെക്രട്ടറി റോബിന്‍ തോമസ് പണിക്കരും ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...

പയ്യന്നൂരും തളിപ്പറമ്പും രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം

0
കണ്ണൂർ : പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന്...

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...