ഊരിപ്പിടിച്ച വാളുകള്‍ക്കിടയില്‍ കൂടി നടന്ന മുഖ്യമന്ത്രി പിണറായി വിജയന് കറുത്ത മാസ്കുകളോട് ഭയം ; കറുത്ത മാസ്‌ക് ധരിച്ചെത്തിയവരെ പോലീസ് തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

കല്‍പറ്റ: ബ്രണ്ണന്‍ കോളേജിലെ ഊരിപ്പിടിച്ച വാളുകള്‍ക്കിടയില്‍ കൂടി നടന്ന മുഖ്യമന്ത്രി പിണറായി വിജയന് കറുത്ത മാസ്കുകളോട് ഭയമോ? മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്ക് ധരിക്കാന്‍ പോലീസ് അനുവാദം നല്‍കിയില്ല. ഇന്നലെ വയനാട് പാക്കേജ് പ്രഖ്യാപിച്ച ചടങ്ങിലാണ് കറുത്ത മാസ്‌ക് ധരിച്ചെത്തിയവരെ പോലീസ് തടഞ്ഞത്.

പിഎസ്.സി സമരത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ യുവജനസംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് സൂചന. വന്‍ പോലീസ് വലയത്തിലായിരുന്നു ചടങ്ങ് നടന്നത്. ധനകാര്യ മന്ത്രി തോമസ് ഐസക്, വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

കറുത്ത മാസ്കുകള്‍ ധരിച്ചെത്തിയവരെ തടഞ്ഞ പോലീസ് ഇവര്‍ക്ക് ധരിക്കാന്‍ കളര്‍ മാസ്കുകള്‍ നല്‍കുകയായിരുന്നു. അതിന് ശേഷമാണ് ഇവരെ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. കാപ്പിയില്‍ നിന്നുള്ള വരുമാനം അഞ്ചു വര്‍ഷംകൊണ്ട് ഇരട്ടിയാക്കുക, കാര്‍ഷിക മേഖല അഭിവൃദ്ധിപ്പെടുത്തുക, ടൂറിസം മേഖയില്‍ കൂടുതല്‍ വികസനം, യാത്രാക്ലേശം പരിഹരിക്കുക, വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങള്‍ മികവുറ്റതാക്കുക, പരിസ്ഥിതി സന്തുലനാവസ്ഥയ്ക്ക് കോട്ടം തട്ടാതെ ജീവിത നിലവാരം ഉയര്‍ത്തുക തുടങ്ങി വയനാടിന് 7,000 കോടി രൂപയുടെ പഞ്ചവത്സര പാക്കേജാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കല്‍പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് അടുത്ത അഞ്ച് വര്‍ഷക്കാലയളവിലേക്ക് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ അവതരിപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...