കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ : ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ തുടര്‍വാദം ഇന്ന്

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ ബംഗളൂരു സിറ്റി സെഷന്‍സ് കോടതി ഇന്ന് തുടര്‍വാദം കേള്‍ക്കും. ബിനീഷിന്റെ വാദം പൂര്‍ത്തിയായെങ്കിലും എതിര്‍വാദം സമര്‍പ്പിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.

ബിനീഷിന്റെ വ്യക്തി സ്വാതന്ത്ര്യം മാനിക്കണമെന്ന് അഭിഭാഷകന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ എല്ലാ സാക്ഷികളുടെയും മൊഴിയെടുത്തതാണെന്നും ബിനീഷിന് കേരളത്തില്‍ വീടും സ്വത്തും ഉണ്ടെന്ന് ഇഡി തന്നെ കണ്ടെത്തിയതിനാല്‍ രാജ്യം വിട്ടു പോകുമെന്ന വാദം നില നില്‍ക്കില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. ഇഡിക്കു വേണ്ടി സോളിസിറ്റര്‍ ജനറല്‍ ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഹാജരായേക്കും. ബിനീഷിന്റെ റിമാന്‍ഡ് കാലാവധി ചൊവ്വാഴ്ച അവസാനിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...