രേഖകള്‍ ഇല്ലാതെ ട്രെയിനില്‍ കടത്തികൊണ്ടുവന്ന 16,00000 /-രൂപയുടെ ഇന്ത്യന്‍ കറന്‍സിയുമായി തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്‌: രേഖകള്‍ ഇല്ലാതെ ട്രെയിനില്‍ കടത്തികൊണ്ടുവന്ന 16,00000 /-രൂപയുടെ ഇന്ത്യന്‍ കറന്‍സിയുമായി തമിഴ്‌നാട് സ്വദേശിയെ പാലക്കാട്‌ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പോലീസ്‌ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തൃശ്ശനാപ്പള്ളി ഒറയൂര്‍, സാലയ് സ്വദേശി അബ്ദുള്‍ സമദിന്റെ മകന്‍ ഫാറൂഖ് (48), ആണ് പിടിയിലായത്. ചെന്നൈ എഗ്മോര്‍ – മംഗലാപുരം ലിങ്ക് എക്സ്പ്രസില്‍ തൃശ്ശനാപള്ളിയില്‍ നിന്നും പരപ്പനങ്ങാടിയിലേക്ക് ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്ത ഇയാളുടെ കൈവശം ഉണ്ടായിരുന്ന ബാഗില്‍ തുണികള്‍ക്ക് ഇടയില്‍ ന്യൂസ്‌ പേപ്പറില്‍ പൊതിഞ്ഞു ഒളിപ്പിച്ച നിലയില്‍ ആയിരിന്നു പണം സൂക്ഷിച്ചിരുന്നത്.

പണം കൈവശം വെയ്ക്കാനുള്ള യാതൊരു വിധ രേഖകളും കൈവശം ഉണ്ടായിരുന്നില്ല പിടിച്ചെടുത്ത പണവും പ്രതിയെയും തുടര്‍ അന്വഷണത്തിനായി ഇന്‍കംടാക്സ് ഇന്‍വെസ്റ്റിഗേഷന്‍ വിംഗ് അസിസ്റ്റന്റ് ഡയറക്ടര്‍ പാലക്കാടിനു കൈമാറി. പാലക്കാട്‌ ആര്‍പിഎഫ് കമാണ്ഡന്റ് അനില്‍ കുമാര്‍ നായര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ആര്‍പിഎഫ്. സി. ഐ. സൂരജ് എസ്കുമാര്‍. എസ് ഐ. ടി.എം ധന്യ, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സജി അഗസ്സിന്‍, വനിതാ കോണ്‍സ്റ്റബിള്‍ വീണാ ഗണേഷ് എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

——————————————————————————————————

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഈ മാസം മാത്രം ഷിഗെല്ല സ്ഥിരീകരിച്ചത് 150 പേർക്ക്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം മാത്രം ഷിഗെല്ല സ്ഥിരീകരിച്ചത് 150 പേർക്ക്....

നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ടത് നിസ്സാര തോൽവിയല്ലെന്ന് കെ കെ ശൈലജ

0
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ടത് നിസ്സാര തോൽവിയല്ലെന്ന് കേന്ദ്ര കമ്മിറ്റി...

പകർച്ചവ്യാധി ഭീഷണിക്കിടെ ആരോഗ്യ വകുപ്പ് ഉന്നതരോട് തിരുവനന്തപുരത്ത് എത്താൻ അടിയന്തര നിർദ്ദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണി കനക്കുന്നതിനിടയിൽ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ...

പിറന്നാളാഘോഷത്തിനിടെ അമിത വേഗതയിൽ നിയന്ത്രണം വിട്ട് ആഡംബര കാർ അപകടത്തിൽപെട്ട് മരിച്ച യുവതി മലയാളി

0
മുംബൈ: പിറന്നാളാഘോഷത്തിനിടെ അമിത വേഗതയിൽ നിയന്ത്രണം വിട്ട് ആഡംബര കാർ അപകടത്തിൽപെട്ട്...