ഹവാല ഇടപാടില്‍ കേരളത്തിലേക്ക് എത്തിയത് 330 കോടിരൂപയുടെ കള്ളപ്പണം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ക്രിപ്‌റ്റോ കറന്‍സിയുടെ മറവില്‍ നടന്ന ഹവാല ഇടപാടില്‍ കേരളത്തിലേക്ക് എത്തിയത് 330 കോടിരൂപയുടെ കള്ളപ്പണം എന്ന് കണ്ടെത്തല്‍. ഇന്തോനേഷ്യയിലേക്ക് പൂ കയറ്റുമതിയുടെ മറവിലാണ് ഹവാല പണം എത്തിച്ചത്. കേസില്‍ മലപ്പുറം സ്വദേശി മുഹമ്മദാലിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇന്‍കംടാക്‌സ് നോട്ടീസ് നല്‍കി. കേസിലെ മറ്റൊരു ഇടപാടുകാരനായ റാഷിദിന് വേണ്ടിയും അന്വേഷണം ശക്തമാക്കി.

500ല്‍ അധികം മ്യൂള്‍ അക്കൌണ്ടുകളും ഇടപാടിനായി ഉപയോഗിച്ചു എന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ക്രിപ്‌റ്റോ കറന്‍സിയുടെ മറവില്‍ നടന്ന കള്ളപ്പണ ഇടപാടിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇന്‍കം ടാക്‌സ് അന്വേഷണത്തില്‍ ആണ് പൂ കയറ്റുമതിയുടെ മറവില്‍ കേരളത്തിലേക്ക് മാത്രം 330 കോടി രൂപ എത്തിച്ചു എന്ന് കണ്ടെത്തിയത്. മലപ്പുറം സ്വദേശി മുഹമ്മദാലി എന്ന ആളെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഇന്‍കം ടാക്‌സ് വിളിപ്പിച്ചിട്ടുണ്ട്. ഇന്‍ഡോനേഷ്യയില്‍ നിന്നാണ് ഹവാല കടത്ത് പ്രധാനമായും നടന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡി.എം.കെ വിട്ട് വിജയിന്റെ ടി.വി.കെയിലേക്ക് ഒ. പനീർശെൽവം ; എംഎൽഎ സ്ഥാനമൊഴിയും

0
ചെന്നൈ : മൂന്നുതവണ തമിഴ്‌നാട് മുഖ്യമന്ത്രിസ്ഥാനത്തെത്തിയ ഒ. പനീർശെൽവം ഡിഎംകെ വിട്ട്...

വീണ്ടും സംഘർഷ ഭീതി ; ജോർദാനിലെ യു.എസ് താവളം ലക്ഷ്യമിട്ട് ഇറാന്റെ ആക്രമണം

0
കയ്‌റോ : ഇറാനും യു.എസും അന്യോന്യം ആക്രമണം അവസാനിപ്പിച്ചതിനെത്തുടർന്ന് ഏതാനും ദിവസമായി...

പി.എഫ്. പെൻഷൻ : 2014-ന് മുമ്പ് വിരമിച്ചവരുടെ പെൻഷൻ നിഷേധിക്കാനാവില്ല ; ഇ.പി.എഫ്.ഒ. വാദം...

0
കൊച്ചി : 2014 സെപ്റ്റംബർ ഒന്നിനുമുൻപ്‌ വിരമിച്ച, യഥാർത്ഥ ശമ്പളത്തിന് ആനുപാതികമായി...

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ; വയനാട്ടിൽ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട്,...