Wednesday, May 14, 2025 12:59 am

ബ്ലാക്ക്മാന്‍ ഇറങ്ങിയെന്ന് വ്യാജ പ്രചാരണം : മുക്കത്ത് ആളുകള്‍ ഒഴുകിയെത്തി ; യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മുക്കം മുനിസിപ്പാലിറ്റിയിലെ നീലേശ്വരം, മുത്തേരി, മണാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ ഇറങ്ങിയ ബ്ലാക്ക്മാനെ പിടികൂടിയെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. മുക്കം മുത്താലം കാഞ്ഞിരത്തിങ്കൽ സ്വദേശി രാജേഷ് (34) നെയാണ്  പോലീസ് പിടികൂടിയത്.

ഇന്നലെ രാത്രി 11 മണിയോടുകൂടി ബ്ലാക്ക്മാൻ ഇറങ്ങിയിട്ടുണ്ടെന്നും മുത്തേരി ഭാഗത്തെ ഒരു വീട്ടിൽ കയറിയിട്ടുണ്ടെന്നും നാട്ടുകാരും മുക്കം പോലീസും ചേർന്ന് ഇയാളെ പിടികൂടിയെന്നുമാണ് ഇയാൾ സ്വന്തം ശബ്ദ സന്ദേശം വഴി സാമൂഹ്യമാധ്യമത്തിലൂടെ വ്യാജമായി പ്രചരിപ്പിച്ചത്. വ്യാജവാർത്ത സാമൂഹ്യമാധ്യമം വഴി നാട്ടിലെ വിവിധ ഗ്രൂപ്പുകളില്‍ പ്രചരിച്ചതോടെ പ്രദേശത്തേക്ക് ആളുകൾ ഒഴുകിയെത്താൻ തുടങ്ങി. തുടർന്ന് മുക്കം പോലീസ് സ്ഥലത്തെത്തി വാർത്ത വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും ജനങ്ങളെ പ്രദേശത്തു നിന്ന് പിന്തിരിപ്പിക്കുകയുമായിരുന്നു.

ഉടൻതന്നെ അന്വേഷണം ആരംഭിച്ച പോലീസ് ഇയാളുടെ സന്ദേശം പ്രചരിച്ച ഗ്രൂപ്പുകളിൽ നിന്നും വ്യാജ സന്ദേശത്തിന്റെ ഉറവിടം മനസിലാക്കുകയും പ്രതിയായ രാജേഷിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രദേശത്തെ നാട്ടുകാർക്കിടയിൽ സൽസ്വഭാവിയായ പ്രതി രാത്രി കാലങ്ങളിൽ ഇത്തരം വ്യാജ സന്ദേശം പ്രചരിപ്പിച്ചു സ്വയം സന്തോഷിക്കുന്ന സൈക്കോ മനസിന്റെ ഉടമയാണെന്നാണ് പോലീസ് പറയുന്നത്.

വ്യാജ സന്ദേശം റെക്കോർഡ് ചെയ്ത ഗ്രൂപ്പിൽ ഇടുകയും സ്ഥിരമായി ഇയാളുടെ മെസ്സേജുകൾ പ്രചരിപ്പിക്കുന്ന ചിലർക്ക് അയച്ച കൊടുക്കുകയും ചെയ്തിരുന്നു.  അതിനുശേഷം മിനിറ്റുകൾക്കുള്ളിൽ തന്നെ തന്റെ  ഫോണില്‍ നിന്ന് സന്ദേശം ഡിലീറ്റ് ചെയ്ത് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താതെയിരിക്കുന്നതിനുള്ള ശ്രമം നടത്തുകയും ചെയ്‍തു. എന്നാല്‍ ഡിലീറ്റ് ചെയ്ത സന്ദേശം മുക്കം പോലീസ് റിക്കവർ ചെയ്‍തെടുക്കുകയായിരുന്നു.

ഇയാളുടെ വ്യാജ സന്ദേശം പ്രചരിപ്പിച്ച ആളുകളെയും അതോടൊപ്പം ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും അത് തടയുന്നതിന് വേണ്ട നടപടി സ്വീകരിക്കാത്ത വാട്സാപ്പ് ഗ്രൂപ്പ് അഡ്‍മിനെയും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവരെയും പിടികൂടി നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. കൊവിഡ് കാലഘട്ടത്തിൽ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന ഇത്തരം സന്ദേശം പ്രചരിപ്പിച്ച പ്രതിക്കെതിരെ കേരള പോലീസ് ആക്ട് 118(b) പ്രകാരം മൂന്നു വർഷം വരെ തടവും 10,000 രൂപവരെ പിഴയും ലഭിക്കുന്ന കുറ്റവും കൂടാതെ ഐടി ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്നും മുക്കം ഇൻസ്പെക്ടർ അറിയിച്ചു.

മുക്കം ഇൻസ്‍പെക്ടർ ബി. കെ സിജുവിന്റെ നേതൃത്വത്തിൽ എസ്ഐ ഷാജിദ് കെ, എഎസ്ഐ സലീം മുട്ടത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ ലിനേഷ്, സിവിൽ പോലീസ് ഓഫിസർമാരായ ഷെഫീഖ് നീലിയാനിക്കൽ, അനൂപ് തറോൽ, അരുൺ എം തുടങ്ങിയവർ ചേർന്നാണ് പ്രതിയെ വലയിലാക്കിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റി നിയമനം

0
പത്തനംതിട്ട : റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രിസേവനത്തിന് സെക്യൂരിറ്റിയെ നിയമിക്കുന്നതിന്...

ജിഐഎസില്‍ ഹ്രസ്വകാല പരിശീലനം

0
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സര്‍ക്കാര്‍ ഇതര ഉദ്യോഗസ്ഥര്‍ക്കായി ജിഐഎസ് സംബന്ധിച്ച ഹ്രസ്വകാല...

മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ

0
ദുബൈ: കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ....