ലോക്ക് ഡൌണിലും കൊലവിളിയുമായി ടിപ്പർ ; അട്ടച്ചാക്കലില്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു. അട്ടച്ചാക്കൽ സ്വദേശി വി.ആർ ഭവനിൽ അനീഷ്‌ കുമാർ(38) ആണ് മരിച്ചത്. രാവിലെ 8.15 ഓടെ ആയിരുന്നു സംഭവം. അട്ടച്ചാക്കൽ വഞ്ചിപ്പടിക്ക് സമീപത്ത് വളവിൽ വെച്ചാണ് അപകടം നടന്നത്. കോന്നി ഭാഗത്തേക്ക് വന്ന ആനീഷ് സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ ടിപ്പർ ലോറിയുടെ ടയറുകൾ അനീഷിന്റെ തലയിലൂടെ കയറി ഇറങ്ങുകയും അനീഷ് തൽക്ഷണം മരിക്കുകയുമായിരുന്നു. കോന്നി ഫയർഫോഴ്സ് സ്ഥലത്തെത്തി സംഭവ സ്ഥലം കഴുകി വൃത്തിയാക്കി. ശരീരഭാഗങ്ങൾ റോഡിൽ ചിതറി കിടന്നിരുന്ന അവസ്ഥയിലായിരുന്നുവെന്ന് ഫയർഫോഴ്സ് പറഞ്ഞു. കോന്നി പോലീസ് സ്ഥലത്തെത്തി നടപടികളിൽ സ്വീകരിച്ചു.

കൊറോണയും ലോക്ക് ഡൌനും ജില്ലയിലെ പാറമടകള്‍ക്കും ടിപ്പറുകള്‍ക്കും ബാധകമല്ല. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇതൊക്കെ നിര്‍ബാധം പ്രവര്‍ത്തിക്കുകയാണ്. റോഡുകളില്‍ ടോറസും ടിപ്പറും നടത്തുന്നത് മരണപ്പാച്ചിലാണ്. അനധികൃത ലോഡുകളുമായി മല്ലപ്പള്ളിയില്‍ നിന്നും ഇന്നലെ മൂന്ന് ടോറസുകളും മൂന്ന് ടിപ്പറുകളും പോലീസ് പിടിച്ചെടുത്തിരുന്നു. കോന്നി മേഖലയില്‍ പോലീസിന്റെ കണ്മുമ്പില്‍ക്കൂടിയാണ് ടിപ്പറുകള്‍ അനധികൃതമായി ചീറിപ്പായുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...