അന്യസംസ്ഥാന തൊഴിലാളികളുടെ യാത്രക്ക് കേന്ദ്രം ഒരു രൂപ നല്‍കുന്നില്ല ; ബിജെപി നേതാക്കളുടെ പ്രചരണം വ്യാജമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അന്യസംസ്ഥാന തൊഴിലാളികളുടെ യാത്രാക്കൂലിയുടെ 85 ശതമാനം കേന്ദ്ര സര്‍ക്കാരാണ് വഹിക്കുന്നതെന്ന ബിജെപി നേതാക്കളുടെ പ്രചാരണം വ്യാജമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ട്രെയിന്‍ അനുവദിക്കുകയല്ലാതെ ഒന്നും കേന്ദ്ര സര്‍ക്കാര്‍ ചെയ്തിട്ടില്ല. ട്രെയിനിന്റെ വിലയാകും ബിജെപി നേതാക്കള്‍ പറഞ്ഞ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കുടിയേറ്റ തൊഴിലാളികളുടെ യാത്രനിരക്കിന്റെ 85 ശതമാനം കേന്ദ്ര സര്‍ക്കാരാണ് വഹിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ബിജെപി ദേശീയ വാക്താക്കള്‍ പറഞ്ഞിരുന്നു. ബാക്കി 15 ശതമാനം സംസ്ഥാന സര്‍ക്കാരുകളും വഹിക്കുന്നുവെന്നായിരുന്നു വാദം. സംസ്ഥാനത്തെ ചില ബിജെപി നേതാക്കളും ഈ പ്രചാരണം ഏറ്റെടുക്കുകയുണ്ടായി. കുടിയേറ്റ തൊഴിലാളികളുടെ യാത്രാക്കൂലി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ഏറ്റെടുക്കണമെന്ന സോണിയ ഗാന്ധിയുടെ ആഹ്വാനത്തിന് പിന്നാലെയായിരുന്നു ബിജെപിയുടെ വിശദീകരണം. സംസ്ഥാനത്ത് നിന്ന് ഇതുവരെ പോയ അന്യസംസ്ഥാന തൊഴിലാളികളുടെ യാത്രാ നിരക്ക് പൂര്‍ണ്ണമായും അവര്‍ തന്നെയാണ് വഹിച്ചത്. ഒരു രൂപപോലും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ല.

അതേസമയം സംസ്ഥാന സര്‍ക്കാരും അവരുടെ യാത്രാ ചെലവ് വഹിക്കില്ലെന്ന് മന്ത്രി പറഞ്ഞു. അവരെ വില കുറച്ച് കാണേണ്ടതില്ല. അവരുടെ പക്കല്‍ പണമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റ തൊഴിലാളികളെ സ്വീകരിക്കാന്‍ തയ്യാറാകാത്ത പശ്ചിമ ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...