നീരാളിപോലെ ബ്ലെയിഡ് കമ്പിനികള്‍ ; ഇടനിലക്കാരായി സ്ത്രീകളും – തട്ടിപ്പ് നടക്കുന്നത് ചിറ്റാര്‍, സീതത്തോട്‌, പെരുനാട്‌ പ്രദേശങ്ങളില്‍

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ :  നീരാളിപോലെ പിടിമുറുക്കി ബ്ലെയിഡ് കമ്പിനികള്‍. വായ്പ വാഗ്ദാനം നല്‍കി പ്രോസ്സസിംഗ് ഫീസായി 5000 മുതല്‍ 10000 രൂപ വരെ മുന്‍കൂറായി വാങ്ങി പിന്നീട് വായ്പ നല്‍കാതിരിക്കുകയാണ് ഇവരുടെ പരിപാടി. ഇവരുടെ വലയില്‍ സ്ത്രീകളാണ് കുരുങ്ങുന്നത്. വായ്പാ അപേക്ഷകരില്‍ ചിലര്‍  ബ്ലെയിഡ് കമ്പിനിയുമായി രഹസ്യ ധാരണയില്‍ ഏജന്റുമാരായും പ്രവര്‍ത്തിക്കുന്നുണ്ട്. ഇടപാടുകളില്‍ ഇവര്‍ക്ക് കമ്മീഷനും ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പരമാവധിപേരെ വായ്പാ അപേക്ഷകരാക്കുകയാണ് ഇവരുടെ ലക്‌ഷ്യം. മാസങ്ങള്‍ക്ക് മുമ്പ് പ്രോസ്സസിംഗ് ഫീസ്‌ മുന്‍കൂറായി എജന്റ്മാര്‍ വാങ്ങിയിരുന്നു. ഇപ്പോള്‍ വായ്പയുമില്ല കൊടുത്ത പണവും ഇല്ല.

പ്രധാനമായും ചിറ്റാര്‍, സീതത്തോട്‌, പെരുനാട്‌ തുടങ്ങിയ ഗ്രാമീണ മേഖലയിലെ സ്ത്രീകളെയാണ് ഇവര്‍ പ്രലോഭനത്തിലൂടെ കുഴിയില്‍ ചാടിക്കുന്നത്. പണം നഷ്ടപ്പെട്ടവര്‍ പരാതി കൊടുക്കാന്‍ മുതിരാത്തത് തട്ടിപ്പിന് കൂടുതല്‍ അനുകൂല സാഹചര്യം ഒരുക്കുകയാണ്. പരാതിപ്പെടുവാന്‍ ആരെങ്കിലും നീങ്ങിയാല്‍ അവരെ ഭീഷണിയിലൂടെ നിശബ്ദരാക്കും. തന്നെയുമല്ല അയ്യായിരമോ പതിനായിരമോ രൂപക്കുവേണ്ടി ആവശ്യമില്ലാത്ത പൊല്ലാപ്പിലേക്ക് പോകുവാനും ആര്‍ക്കും താല്‍പ്പര്യമില്ല. വായ്പ ആവശ്യമുള്ളവരെ കണ്ടെത്തുന്നതും അവരോട് പണം വാങ്ങുന്നതുമൊക്കെ സ്ത്രീകളായ എജന്റ്മാരാണ്. തുക എഴുതാതെ ഒപ്പിട്ടു വാങ്ങിയ ചെക്കുകളും ഇവരാണ് കൈവശം വെക്കുന്നത്.

നിധി കമ്പിനികളുടെ വായ്പാ തട്ടിപ്പിനെക്കുറിച്ച് ഇന്നലെ പത്തനംതിട്ട മീഡിയാ വാര്‍ത്ത നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഈ തട്ടിപ്പില്‍ കണ്ണികളായ ചിലര്‍ വാര്‍ത്ത നല്‍കുന്നതിനെതിരെ ഭീഷണിയുമായി രംഗത്തുവന്നിരുന്നു. എന്നാല്‍ വാര്‍ത്ത വന്നതിനുശേഷം നിരവധിപേര്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം പത്തനംതിട്ട മീഡിയായുമായി പങ്കുവെച്ചു. തങ്ങളുടെ പണം പതിനഞ്ചാം തീയതിക്ക് മുമ്പ് നല്‍കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞ അവധിക്ക് പണം തന്നില്ലെങ്കില്‍ അടുത്തദിവസം തന്നെ  പോലീസില്‍ പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെഹ്റു ട്രോഫി ജലമേള നാളെ : പുന്നമടയിൽ ആവേശപ്പോരിന് കളമൊരുങ്ങുന്നു ; മുഖ്യമന്ത്രി ഉദ്ഘാടനം...

0
ആലപ്പുഴ: ഓളപ്പരപ്പിലെ പോരിന് ഒരുങ്ങി പുന്നമട. 72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ...

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...