ചണ്ഡിഗഡ്: സ്കൂസ്കൂള്‍ വാനിലുണ്ടായ തീപിടിത്തത്തിൽ നാലുകുട്ടികൾ വെന്തു മരിച്ചു. പഞ്ചാബിലെ സാഗ്രുറിലെ ലോങ്ഗോവാളിൽ പൊതുവിദ്യാലയത്തിലെ വാനിലാണ് വൈകുന്നേരം തീപിടിത്തമുണ്ടായത്. ഏഴിനും 12 നും ഇടയില്‍ പ്രായമുള്ള വിദ്യാർത്ഥികളാണ് മരിച്ചത്. വാഹനത്തില്‍ 12 കുട്ടികള്‍ ഉണ്ടായിരുന്നെന്നാണ് വിവരം.
സ്കൂളില്‍ നിന്ന് കുട്ടികളുമായി പുറപ്പെട്ട വാനിൽ തീപിടിത്തമുണ്ടായ വിവരം വഴിയാത്രക്കാർ ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുത്തുകയും നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. വാഹനത്തിൽ തീപടരാൻ തുടങ്ങിയപ്പോഴേക്കും എട്ട് കുട്ടികളെ പുറത്തെത്തിച്ചിരുന്നു. എന്നാൽ വാനിന്റെ ഡോര്‍ തുറക്കാന്‍ സാധിക്കാതെ വന്നതോടെ നാലുകുട്ടികൾ കുടുങ്ങുകയും മരണപ്പെടുകയുമായിരുന്നു.