കണ്ണൂർ കോടതി വളപ്പിൽ സ്ഫോടനം : ഡോഗ് സ്ക്വാഡ് പരിശോധന നടത്തി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: ജില്ലാ കോടതി വളപ്പില്‍ സ്‌ഫോടനം. രാവിലെ 11.30 ഓടെയാണ് സംഭവം. പരിസരം വൃത്തിയാക്കിയശേഷം ചപ്പുചവറുകള്‍ക്ക് തീയിട്ടപ്പോഴാണ് സ്‌ഫോടനമുണ്ടായത്. ആര്‍ക്കും പരിക്കില്ല. സ്ഥലത്ത് ഡോഗ് സക്വാഡ് എത്തി പരിശോധന നടത്തി. വലിയ ശബ്ദമുണ്ടായെങ്കിലും ബോംബ് സ്‌ഫോടനമല്ലെന്നാണ് പ്രാഥമിക നിഗമനം. ബോംബ് പൊട്ടുമ്പോള്‍ ഉണ്ടാവുന്ന അവശിഷ്ടങ്ങളോ മണമോ മറ്റോ ശ്രദ്ധയില്‍പെട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പഴയ ട്യുബ് ലൈറ്റുകള്‍ പൊട്ടിത്തെറിച്ചതാണോയെന്നും പരിശോധിക്കുന്നുണ്ട്. ആറ് കോടതികള്‍ പ്രവര്‍ത്തിക്കുന്ന വളപ്പില്‍ വലിയ ശബ്ദമുണ്ടായതാണ് ആശങ്കയ്ക്കിടയാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...