ജബൽപൂരിലെ ആയുധ നിർമാണ ഫാക്ടറിയിൽ സ്ഫോടനം ; പത്തിലധികം പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ : മദ്ധ്യപ്രദേശിലെ ജബൽപൂരിൽ ആയുധ നിർമാണ ഫാക്ടറിയിൽ സ്ഫോടനം. പത്തിലധികം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ. ഖമറിയയിലെ സെൻട്രൽ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓർഡ്നൻസ് ഫാക്ടറിയിൽ ചൊവ്വാഴ്ച രാവിലെയാണ് സ്ഫോടനമുണ്ടായത്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആയുധ നിർമാണ കേന്ദ്രമാണ് ജബൽപൂരിൽ പ്രവ‍ർത്തിക്കുന്നത്. ബോംബുകളും സ്ഫോടക വസ്തുക്കളും ഇവിടെ നിർമിക്കുന്നുണ്ട്. സ്ഥാപനത്തിലെ ജീവനക്കാർക്കാണ് പരിക്കേറ്റത്. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവരെ പരിസരത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ഫാക്ടറിയുടെ എഫ്-6 സെക്ഷനിലുള്ള ബിൽഡിങ് 200ലാണ് അപകടം സംഭവിച്ചത്. ബോംബുകളിൽ സ്ഫോടക വസ്തുക്കൾ നിറയ്ക്കുന്ന പ്രവർത്തനങ്ങൾക്കിടെ ഹൈഡ്രോളിക് സംവിധാനത്തിന്റെ പ്രവർത്തനം തകരാറിലാവുകയായിരുന്നു. തുടർന്ന് വലിയ സ്ഫോടനമുണ്ടായി. ഫാക്ടറിയുടെ അഞ്ച് കിലോമീറ്റ‍ർ അകലെ വരെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടു. ഭൂകമ്പമാണെന്നാണ് ആദ്യം കരുതിയതെന്നും നിരവധിപ്പേർ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടിയെന്നും ഫാക്ടറിക്ക് സമീപം താമസിക്കുന്ന നാട്ടുകാരിൽ ചിലർ പറ‌ഞ്ഞു. ഫാക്ടറി ജനറൽ മാനേജറും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സംഭവത്തിൽ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...