വെഞ്ഞാറമൂട് : ഭാര്യയെ ഭീഷണിപ്പെടുത്താന്‍ സ്ഫോടകവസ്തുവുമായി വീട്ടിലെത്തിയ യുവാവ് സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ച് വെന്തുമരിച്ചു. വെഞ്ഞാറമൂട് പുല്ലമ്പാറ പഞ്ചായത്തിലെ വാലുപാറ കിഴക്കുംകര പുത്തന്‍ വീട്ടില്‍ മുരളീധരന്‍ (45) ആണ് മരിച്ചത്.
വീട്ടിലേക്ക് കയറുന്നതിനിടെ കാല്‍തെറ്റി മറിഞ്ഞുവീണ മുരളീധരന്റെ ശരീരത്തിലിരുന്ന് സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. വീട്ടുകാര്‍ ഇറങ്ങിവന്നപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭാര്യയുമായി ഏറെ നാളായി പിണക്കത്തിലായിരുന്നു മുരളീധരന്‍. ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. പാറമട തൊഴിലാളിയായിരുന്നു ഇദ്ദേഹം. ഭാര്യ: സരിത, മക്കള്‍: വിഷ്ണു, വിഘ്‌നേഷ്.