കുമ്പഴയില്‍ ആധുനിക മത്സ്യ മാര്‍ക്കറ്റ് ; നിര്‍മ്മാണം നവംബറില്‍ ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുമ്പഴ മത്സ്യ മാര്‍ക്കറ്റിന്റെ ആധുനീകവത്കരണം പ്രദേശത്തിന്റെ മുഖഛായ മാറ്റുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മത്സ്യ മാര്‍ക്കറ്റിന്റെ നിര്‍മ്മാണത്തോട് അനുബന്ധിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ പത്തനംതിട്ട നഗരസഭയിലെ ജനപ്രതിനിധികള്‍, മത്സ്യ വ്യാപാരികള്‍ എന്നിവരെ പങ്കെടുപ്പിച്ച് നടത്തിയ യോഗത്തില്‍ നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു മന്ത്രി.

2.20 കോടി രൂപാ ചെലവില്‍ കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലാണ് മത്സ്യമാര്‍ക്കറ്റ് നിര്‍മ്മിക്കുന്നത്. ഇതിന്റെ ഭരണാനുമതി, സാങ്കേതികാനുമതി, ധനാമതി എന്നിവ ലഭ്യമായതായും നഗരസഭയുടേയും മത്സ്യവ്യാപാരികളുടേയും താത്പര്യംകൂടി പരിഗണിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാകും നടത്തുകയെന്നും മന്ത്രി പറഞ്ഞു. എത്രയും വേഗത്തില്‍ കുമ്പഴ മാര്‍ക്കറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് പദ്ധതി തയാറാക്കുന്നത്. ഇത് പ്രകാരം ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുമെന്നും നവംബറോടെ ആധുനീക മാര്‍ക്കറ്റ് നിര്‍മ്മാണം തുടങ്ങാനാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു.

ഹോള്‍സെയില്‍ യാഡ്, വേസ്റ്റേജ് ട്രീറ്റ്മെന്റ്പ്ലാന്റ്, ഡ്രൈയിനേജ് സൗകര്യം, മത്സ്യ വ്യപാരികള്‍ക്കായി വിശ്രമമുറി, ശുചിമുറികള്‍ തുടങ്ങിയ ആധുനീക സൗകര്യങ്ങളോടെയാകും മാര്‍ക്കറ്റ് നിര്‍മ്മിക്കുക. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ശ്രമഫലമായാണ് കുമ്പഴ മത്സ്യമാര്‍ക്കറ്റിനെ ആധുനികവല്‍ക്കരിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
എല്ലാ വ്യാപാരികളുടേയും താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള ആധുനീക മാര്‍ക്കറ്റ് നിര്‍മ്മാണ പദ്ധതിയാകും കുമ്പഴയില്‍ നടപ്പാക്കുകയെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു. വെന്‍ഡിംഗ് ഏരിയയുടെ പ്രവര്‍ത്തനം തടസപ്പെടാത്ത രീതിയില്‍ നഗരസഭ കൗണ്‍സിലിന്റെ അംഗീകാരത്തോടെ നിലവിലുള്ള കെട്ടിടം പൊളിച്ചു നീക്കി ചെറുകിട മത്സ്യ വ്യാപാരികള്‍ക്കുള്ള സ്റ്റാളുകള്‍ കൂടി നിര്‍മിക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു.

വെന്‍ഡിംഗ് ഏരിയ നഷ്ടപെടാതെ വേണം മാര്‍ക്കറ്റില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന് യോഗത്തില്‍ മത്സ്യ വ്യാപാരികള്‍ ആവശ്യം ഉന്നയിച്ചു. നഗരസഭാ കൗണ്‍സിലര്‍മാരായ ലാലി രാജു, എ.അഷറഫ്, ആമിനാ ഹൈദരാലി, സുജാ അജി, ഇന്ദിരാ മണിയമ്മ, അംബികാ വേണു, ജെറി അലക്സ്, സിപിഎം ഏരിയ സെക്രട്ടറി സജികുമാര്‍, ഉദ്യോഗസ്ഥര്‍, മത്സ്യ വ്യാപാരികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

കനത്തമഴ തുടരുന്നു ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
പത്തനംതിട്ട : ജില്ലയിൽ അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ‌ ജില്ലയിലെ...

4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

0
കൽപറ്റ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, ആലപ്പുഴ, ഇടുക്കി, കാസർകോട്...