ആറന്മുള ഉതൃട്ടാതി ജലോത്സവം ആചാരപരമായ ചടങ്ങുകള്‍ പാലിച്ച് നടത്തും : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആറന്മുള തിരുവോണത്തോണി വരവേല്‍പ്പ്, ഉതൃട്ടാതി ജലോത്സവം, അഷ്ടമി രോഹിണി വള്ളസദ്യ എന്നിവ ആചാരപരമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ സാന്നിധ്യത്തില്‍ പള്ളിയോട സേവാ സംഘം പ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.

ആചാര അനുഷ്ഠാനങ്ങളില്‍ പങ്കു ചേരുന്നവര്‍ കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിരിക്കണം. ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനു മുന്‍പായി കോവിഡ് ടെസ്റ്റ് നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്നതിനും ഉതൃട്ടാതി ജലോത്സവത്തിനുമായി ഒന്നില്‍ 40 പേര്‍ വീതം എത്ര പള്ളിയോടങ്ങള്‍ക്ക് അനുമതി നല്‍കണമെന്നത് സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കാമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. സര്‍ക്കാരിന്റെ അനുമതിക്കു വിധേയമായായിരിക്കും ഇക്കാര്യം നടപ്പാക്കുകയെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. തുഴക്കാര്‍ കരയില്‍ ഇറങ്ങാതെ തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്നതിന് അനുമതി നല്‍കി.

ഉതൃട്ടാതി ജലോത്സവം പ്രതീകാത്മകമായ രീതിയില്‍ പള്ളിയോടങ്ങളെ ഉള്‍ക്കൊള്ളിച്ച് ജലഘോഷയാത്രയായി നടത്തും. അഷ്ടമി രോഹിണി ദിനത്തില്‍ മൂന്ന് പള്ളിയോടത്തിലുള്ളവര്‍ക്ക് മൂന്ന് ഓഡിറ്റോറിയങ്ങളിലായി വള്ളസദ്യ നടത്താന്‍ യോഗത്തില്‍ തീരുമാനമായി. ഓഗസ്റ്റ് 20ന് വൈകിട്ട് ആറിന് കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രക്കടവില്‍ നിന്നും തിരുവോണ സദ്യയ്ക്ക് ആവശ്യമായ വിഭവങ്ങളുമായി തിരുവോണത്തോണി പുറപ്പെട്ട് ഓഗസ്റ്റ് 21ന് വെളുപ്പിനെ ആറിന് ആറന്മുള ക്ഷേത്രത്തില്‍ എത്തിച്ചേരും. ഓഗസ്റ്റ് 25ന് രാവിലെ 11ന് ഉതൃട്ടാതി ജലോത്സവവും ഓഗസ്റ്റ് 30ന് അഷ്ടമിരോഹിണി വള്ളസദ്യയും ആചാരപരമായി നടത്തും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ഡിഎം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, പത്തനംതിട്ട ഡിവൈഎസ്പി കെ. സജീവ്, ആറന്മുള, മല്ലപ്പുഴശേരി, തോട്ടപ്പുഴശേരി, കോഴഞ്ചേരി, കോയിപ്രം ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്. രാജന്‍, സെക്രട്ടറി പാര്‍ഥസാരഥി ആര്‍. പിള്ള, ജോയിന്റ് സെക്രട്ടറി പ്രദീപ് ചെറുകോല്‍, ട്രഷറര്‍ സഞ്ജീവ് കുമാര്‍ കുറിയന്നൂര്‍, വൈസ് പ്രസിഡന്റ് ജി. സുരേഷ് വെണ്‍പാല തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...