പെരുമ്പുഴ – ബ്ലോക്കുപടിറോഡുപണി ഇഴയുന്നു യാത്രക്കാര്‍ ദുരിതത്തില്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുമ്പുഴ മുതല്‍ ബ്ലോക്കുപടി വരെയുള്ള സംസ്ഥാന പാതയിലെ റോഡുപണി ഇഴയുന്നു യാത്രക്കാര്‍ ദുരിതത്തില്‍. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണം ഇഴയുന്നതാണ് വാഹനങ്ങള്‍ കുരുക്കില്‍പ്പെട്ടു കിടക്കുന്നതിന് കാരണം. രൂക്ഷമായ പൊടിശല്യവും യാത്രക്കാരേയും വ്യാപാരികളേയും കഷ്ടത്തിലാക്കിയിന്നു. കരാര്‍ കമ്പനിയുടെ നേതൃത്വത്തില്‍
ഇടക്കിടെ വെള്ളം തളിക്കുന്നുണ്ടെങ്കിലും കനത്ത ചൂടില്‍ നിമിഷങ്ങള്‍ കൊണ്ട് ഇവിടം ഉണങ്ങും. വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങള്‍ മുഴുവന്‍ പൊടി നിറഞ്ഞ് വില്‍പന നടത്തുവാന്‍ പോലും കഴിയാത്ത തരത്തിലാകുന്നു.

ബ്ലോക്കുപടിക്കും പെരുമ്പുഴ ടൗണ്ണിനും മധ്യത്തിലെ കലുങ്കുകളുടെ നിര്‍മ്മാണം ഇഴയുന്നതാണ് ഗതാഗതകുരുക്കിന്റെ പ്രധാന കാരണം. പ്ലാച്ചേരി കോന്നി റീച്ചിലെ പ്ലാച്ചേരി മുതല്‍ എസ്.സി പടി വരെയും, ചെത്തോങ്കര മുതല്‍ റാന്നി വലിയപാലം വരെയും ഒന്നാം ഘട്ട ടാറിംങ് പൂര്‍ത്തിയായിട്ടുണ്ട്. ഇവിടെ അനുബന്ധ ജോലികള്‍ തകൃതിയായി നടക്കുന്നുണ്ട്. എന്നാല്‍ എസ്.സി പടി മുതല്‍ ചെത്തോങ്കര വരെയും വലിയപാലം മുതല്‍ ബ്ലോക്കുപടി വരെയും നിര്‍മ്മാണം ഇഴയുകയാണ്. മൂന്നു മാസം കൊണ്ട് രാത്രികാലങ്ങളില്‍ ജോലികള്‍ ചെയ്ത് ടൗണ്ണില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നായിരുന്നു വ്യാപാരികളോട് കെ.എസ്.ടി.പി അധികൃതര്‍ പറഞ്ഞിരുന്നത്.

പിന്നീട് കോവിഡ് ലോക്ക്ഡൗണ്‍ വന്നതോടെ പകലും ജോലികള്‍ നടത്തി നിര്‍മ്മാണത്തിന് വേഗത കൈവരിച്ചിരുന്നു. പിന്നീട് കുടിവെള്ള വിതരണ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകള്‍ ഒച്ചിഴയുന്ന വേഗത്തിലാകുകയായിരുന്നു. ടൗണ്ണില്‍ കുടിവെള്ള വിതരണ പൈപ്പുകള്‍ മാറ്റി സ്ഥാപിച്ചെങ്കിലും റോഡു നിര്‍മ്മാണത്തിന് പഴയ വേഗത വന്നിട്ടില്ല. പരാതിയും പ്രതിക്ഷേധവും വ്യാപകമായതോടെ പെരുമ്പുഴ ടൗണ്ണില്‍ ഒരു വശം പാറയിട്ട് ഉയര്‍ത്തി ടാര്‍ ചെയ്തിരുന്നു. മറുവശം വലിയ ചരിവായി അവശേഷിച്ചിരിക്കുകയാണ്. ഇവിടെയാണ് വാഹനങ്ങളെത്തി കുരുക്കിലാവുന്നതും.പോലീസിന്റെ നിയന്ത്രണം ഇല്ലാത്തതും ജനങ്ങള്‍ കുരുക്കില്‍ പെടാന്‍ കാരണമാവുന്നുണ്ട്.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...