തണ്ണിത്തോട് ചിറ്റാർ റോഡിൽ പൂട്ടുകട്ട പാകിയ ഭാഗം അപകടക്കെണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : മഴക്കാലമായതോടെ തണ്ണിത്തോട് ചിറ്റാർ റോഡിൽ പൂട്ടുകട്ടകൾ പാകിയ ഭാഗം അപകട കെണിയാകുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദൂരം ഇന്റർലോക്ക് കട്ടകൾ പാകിയ ഭാഗമാണിത്. തണ്ണിത്തോട് കൂത്താടിമൺ മുതലുള്ള 1.6 കിലോമീറ്റർ ഭാഗമാണ് കട്ടകൾ പാകിയത്. വനത്തിലൂടെ കടന്നുപോകുന്ന റോഡിൽ നീരുറവകൾ രൂപപ്പെട്ട് ടാറിങ് ഇളകി മാറുമെന്ന കാരണത്താൽ ആയിരുന്നു ഇവിടെ ഇന്റർലോക്ക് കട്ടകൾ പാകിയത്. എന്നാൽ മഴക്കാലമായതോടെ ഈ റോഡിൽ കൂടി വാഹനം കടന്നുപോകുമ്പോൾ അപകടം സംഭവിക്കുന്നത് വർധിച്ചിരിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച ലോക്ക് കട്ടകൾ ഇളകി തുടങ്ങിയതും അപകടകെണിയായിട്ടുണ്ട്. ഘർഷണം കുറവുള്ള റോഡിൽ ടയറുകൾ തെന്നി മാറുന്നതാണ് അപകടം സംഭവിക്കുന്നതിനുള്ള പ്രധാന കാരണം.

ഇതേ റോഡിൽ മാക്രിപ്പാറക്ക് സമീപമായാണ് കൂടുതലും അപകടങ്ങൾ നടന്നിട്ടുള്ളത്. പോലീസ് ജീപ്പ് അടക്കം ഈ റോഡിൽ നിയന്ത്രണം വിട്ട് മറിഞ്ഞിട്ടുണ്ട്. വർഷങ്ങളായി അപകടം തുടർകഥയായി മാറിയതോടെ ലോക്ക് കട്ടകളിൽ ടാറും മണലും ചേർന്ന മിശ്രിതം പ്രേ ചെയ്ത് ഘർഷണം വർദ്ധിപ്പിക്കാം എന്ന് തീരുമാനിച്ചിരുന്നുവെങ്കിലും ഇതും നടപ്പായില്ല. അപകടങ്ങൾ വർധിച്ചിരുന്ന ഭാഗത്ത് താഴ്ചയിൽ കുറച്ച് ദൂരം ക്രാഷ് ബാരിയർ സ്ഥാപിച്ചിരുന്നു. എന്നാൽ കൂടുതൽ അപകടകരമായ ഭാഗത്ത് സ്ഥാപിച്ചിട്ടുമില്ല.

ആദ്യ സമയങ്ങളിൽ മുളകൊണ്ട് നിർമ്മിച്ച വേലി ആയിരുന്നു അപകടം ഒഴിവാക്കാൻ സ്ഥാപിച്ചത്. പിന്നീടാണ് ക്രാഷ് ബാരിയർ സ്ഥാപിച്ചത്. ഭാരം കയറ്റി വരുന്ന വലിയ വാഹനങ്ങൾ പലപ്പോഴും കുത്തനെയുള്ള കയറ്റത്തിൽ നിന്ന് പോവുകയും തുടർന്ന് കല്ല് വെച്ച് അടവെച്ചാണ് ഡ്രൈവർമാർ വാഹനം തിരികെ കയറ്റുകയും ചെയ്യുന്നത്. മഴക്കാലമായതോടെ റോഡിൽ കൂടി നിരന്തരം വെള്ളം ഒഴുകിയതിനെ തുടർന്ന് പായൽ പിടിച്ചിട്ടുമുണ്ട്. റോഡിലെ ഇന്റർലോക്ക് കട്ടകൾ ശരിയായ രീതിയിൽ സ്ഥാപിച്ച് അപകട ഭീഷണി ഒഴിവാക്കണം എന്നും ആവശ്യമുയരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...