യൂട്യൂബ് പരസ്യമില്ലാതെ കാണാൻ പണം നൽകിയേ പറ്റൂ ; പ്രീമിയം പ്ലാനുകളെ കുറിച്ചറിയാം

For full experience, Download our mobile application:
Get it on Google Play

യൂട്യൂബിലെ പരസ്യങ്ങൾ ആർക്കും ഇഷ്ടമാകണമെന്നില്ല. ഇഷ്ടമുള്ള വീഡിയോകൾ കാണുന്നതിനിടയ്ക്ക് പരസ്യങ്ങൾ കയറിവരുന്നത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും. ഇത്തരം അവസരങ്ങളിൽ പരസ്യങ്ങളിൽ നിന്നും രക്ഷപെടാന്‍ നമ്മൾ ആഡ് ബ്ലോക്കറുകൾ ഉപയോഗിക്കാറുണ്ട്. ബ്രൌസറുകളിൽ എക്സ്റ്റൻഷനായി ആഡ് ബ്ലോക്കറുകൾ ഡൌൺലോഡ് ചെയ്ത് വെച്ചാൽ പരസ്യങ്ങൾ ഇല്ലാതെ വീഡിയോകൾ കാണാൻ സാധിക്കും. എന്നാൽ ഇനി ഇത് നടക്കണമെന്നില്ല. ആഡ് ബ്ലോക്കറുകളെ നിയന്ത്രിക്കാൻ നടപടിയെടുക്കുകയാണ് യൂട്യൂബ്. ആഡ് ബ്ലോക്കറുകൾ ഉപയോഗിക്കുന്നത് പിടിക്കപ്പെട്ടാൽ യൂട്യൂബ് ഓരോ തവണയും അത് ബ്ലോക്ക് ചെയ്യും. യൂട്യൂബ് പരസ്യവരുമാനത്തെ വൻതോതിൽ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ ആഡ് ബ്ലോക്കറുകൾ കമ്പനിക്ക് വലിയ വെല്ലുവിളി ഉയർത്തുന്നു. പരസ്യങ്ങളില്ലാതെ വീഡിയോകൾ കാണാൻ പ്രീമിയം സബ് സ്ക്രിപ്ഷനും യൂട്യൂബ് നൽകുന്നുണ്ട്. പല ഉപയോക്താക്കളും സബ്‌സ്‌ക്രിപ്‌ഷന് വേണ്ടി പണം നൽകാൻ തയ്യാറല്ല. ഇത്തരമാളുകളാണ് ആഡ് ബ്ലോക്കറുകൾ ഉപയോഗിക്കുന്നത്. യൂട്യൂബിന്റെ വരുമാനത്തെ ബാധിക്കുന്ന രീതിയിൽ ആഡ് ബ്ലോക്കറുകളുടെ ഉപയോഗം ഉയർന്നിട്ടുണ്ട്.

പരസ്യങ്ങൾ ബ്ലോക്ക് ചെയ്യുന്നവരെ തടയാനുള്ള ശ്രമങ്ങൾ കമ്പനി വിപുലപ്പെടുത്തുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പരസ്യങ്ങൾ അനുവദിക്കുന്നതിനോ യൂട്യൂബ് പ്രീമിയം ഉപയോഗിക്കുന്നതിനോ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന ഒരു ശ്രമം ആഗോളതലത്തിൽ നടക്കുന്നുണ്ട്. നിങ്ങൾ ആഡ് ബ്ലോക്കർ ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ 3 വീഡിയോകൾക്ക് ശേഷം വീഡിയോ പ്ലെയർ ബ്ലോക്ക് ചെയ്യപ്പെടും. ആഡ് ബ്ലോക്കർ ഒഴിവാക്കിയില്ലെങ്കിൽ വീഡിയോ പ്ലേബാക്ക് ബ്ലോക്ക് ചെയ്യുമെന്ന മെസേജ് സ്ക്രീനിൽ കാണിക്കും. യൂട്യൂബ് ആഡ് ബ്ലോക്കറുകൾ ഉപയോഗിക്കുന്നത് കമ്പനിയുടെ സർവ്വീസ് നിബന്ധനകളുടെ ലംഘനമാണ്. പരസ്യങ്ങൾ പ്ലേ ആകാൻ അനുവദിക്കുകയോ അതല്ലെങ്കിൽ പരസ്യങ്ങൾ ഇല്ലാതെ വീഡിയോകൾ കാണാനായി യൂട്യൂബ് പ്രീമിയം പരീക്ഷിക്കുകയോ ആണ് ചെയ്യേണ്ടത്. ഈ വർഷം യൂട്യൂബ് തങ്ങളുടെ പരസ്യം നൽകുന്ന രീതികളിൽ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മെയ് മാസത്തിൽ യൂട്യൂബിന്റെ ടിവി ആപ്പിൽ 30 സെക്കൻഡ് ഒഴിവാക്കാനാകാത്ത പരസ്യങ്ങൾ കാണിക്കാൻ തുടങ്ങിയിരുന്നു.
പ്രീമിയം പ്ലാനുകൾ
യൂട്യൂബ് പ്രീമിയം എടുക്കാൻ കൂടുതൽ ആളുകളെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പരസ്യങ്ങൾ സ്കിപ്പ് ചെയ്യാനാകാത്ത രീതിയിൽ നൽകുന്നത്. നിലവിൽ ഇന്ത്യയിൽ നാല് യൂട്യൂബ് പ്രീമിയം പ്ലാനുകളാണുള്ളത്. ഒരു മാസത്തേക്ക് ഓട്ടോമാറ്റിക് ആയി റിന്യൂ ചെയ്യാതെ യൂട്യൂബ് ഉപയോഗിക്കാൻ 139 രൂപയാണ് നൽകേണ്ടി വരുന്നത്. ഓട്ടോ റിന്യൂ ഓപ്ഷൻ നൽകിയാൽ 129 രൂപ നൽകിയാൽ മതിയാകും. ഇതിലൂടെ ഒരു മാസത്തേക്ക് സൗജന്യ ആക്‌സസും ലഭിക്കുന്നു. മൂന്ന് മാസത്തേക്ക് യൂട്യൂബ് പ്രീമിയത്തിനായി 399 രൂപയാണ് നൽകേണ്ടത്. പന്ത്രണ്ട് മാസത്തേക്കായി 1,290 രൂപ നൽകേണ്ടി വരും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...