രക്ത ദാന മാരത്തോൺ യജ്ഞം ജൂൺ 30 വരെ

For full experience, Download our mobile application:
Get it on Google Play

കാൻബറ (ഓസ്ട്രേലിയ): കമ്മ്യൂണിറ്റി സേവനപരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ സമൂഹത്തെ സേവിക്കുന്നതിനുള്ള മാർത്തോമ്മാ സഭയുടെ സമൂഹത്തോടുള്ള പ്രതിബദ്ധത സ്വദേശത്തും വിദേശത്തും ഒരുപോലെ ശ്രദ്ധേയമാണ്. കാൻബറയിലെ മാർത്തോമ്മാ ചർച്ച്, ഓസ്ട്രേലിയൻ റെഡ് ക്രോസ് ലൈഫ് ബ്ലഡുമായി സഹകരിച്ച് 100-ലധികം പേരുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ രക്തമോ പ്ലാസ്മയോ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ 2023 ജൂൺ 30 വരെ ഒരു മാരത്തോൺ രക്തദാന യജ്ഞം കാൻബറയിൽ ആരംഭിച്ചു.

റൈറ്റ് റെവ: Dr ഗ്രീഗോറിയോസ് മാർ സ്റ്റീഫനോസ് എപ്പിസ്കോപ്പയുടെ അനുഗ്രഹാശ്ശിസ്സുകളോടെ ആരംഭിച്ച രക്തദാന യജ്ഞത്തിന് ഓസ്ട്രേലിയയിൽ വൻപിച്ച സഹകരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഈ യജ്ഞത്തിന് നേതൃത്വം വഹിച്ച കാൻബറ മാർത്തോമാ പള്ളിയുടെ വൈസ് പ്രസിഡന്റ് ഫിനോ സഖറിയക്കു അഭിവന്ദ്യ എപ്പിസ്കോപ്പ സ്മരണിക നൽകി ക്യാമ്പെയിന്റെ ഉൽഘാടനം നിർവഹിച്ചു. തദ്ദവസരത്തിൽ മറ്റു വിശിഷ്ട വ്യക്തികൾക്കൊപ്പം വികാരി റെവ: ഈപ്പൻ മാത്യു, പ്രോഗ്രാം കോ ഓർഡിനേറ്റേഴ്‌സ് ബെൻസൺ ബാബു, തോമസ് ഈശോ എന്നിവരും തദ്ദവസ്സരത്തിൽ സന്നിഹിതനായിരുന്നു.

ക്യാൻസർ, രക്ത വൈകല്യങ്ങൾ, പക്ഷാഘാതം തുടങ്ങിയ വൈവിധ്യമാർന്ന മെഡിക്കൽ അവസ്ഥകളെ ചികിത്സിക്കാൻ ഈ കാമ്പയിനിൽ നിന്ന് ശേഖരിക്കുന്ന രക്തം ഉപയോഗിക്കും. രക്തം ദാനം ചെയ്യുന്നത് സ്വീകർത്താക്കൾക്ക് മാത്രമല്ല, ദാദാക്കൾക്കും ആരോഗ്യപരമായ ഗുണങ്ങൾ നല്കുന്നതിനോടൊപ്പം, ഹൃദ്രോഗം, ക്യാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറക്കാനും സഹായകമാണെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഫോട്ടോയിൽ ഇടത്തുനിന്നും : എഡ്വിൻ ജോൺ, പ്രശാന്ത് എബ്രഹാം, ഫിനോ സ്കറിയ, തോമസ് ഈശോ, റൈറ്റ് റെവ: Dr ഗ്രീഗോറിയോസ് മാർ സ്റ്റീഫനോസ് എപ്പിസ്കോപ്പ, റെവ: ഈപ്പൻ മാത്യു, ബെൻസൺ ബാബു, രാകേഷ് ജോർജ്, കെവിൻ ജേക്കബ്, റേഞ്ചു ജോയ്‌സ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...