പത്തനംതിട്ട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ലീഡർ കെ കരുണാകരന്റെ ജന്മദിനത്തില്‍ പത്തനംതിട്ട ജില്ലാ ജനറൽ ആശുപത്രിയിൽ രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ല കമ്മിറ്റിയുടെ നേത്രുത്വത്തില്‍ രക്തദാനം നടത്തി.
പത്തനംതിട്ട ജില്ലയിലെ മാതൃ രക്തബാങ്ക് ആയ ജനറൽ ആശുപത്രിയിൽ സ്ഥിരമായി രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കാറുള്ള രാജീവ് യൂത്ത് ഫൗണ്ടേഷൻ കോവിഡിന്റെ പശ്ചാത്തലത്തിൽ രക്ത ക്ഷാമത്തെക്കുറിച്ച് മനസ്സിലാക്കിയത് മുതൽ രക്തബാങ്കുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. ബ്ലഡ് ബാങ്ക് ജില്ലാ നോഡൽ ഓഫീസർ ഡോ.പ്രെറ്റി സക്കറിയ ജോർജ് രക്തദാന ക്യാമ്പ് ഉത്ഘാടനം ചെയ്തു.
രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് ഇലന്തൂർ മണ്ഡലം പ്രസിഡന്റ് ജിബിൻ ചിറക്കടവിൽ, യൂത്ത് കോൺഗ്രസ്സ് ആറന്മുള അസംബ്ലി വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫി, പ്രിൻസ് പി വി, ജസ്റ്റിൻ തോമസ് മാത്യു, നിസാം ഉമ്മർ, ലിന്റോ പി ലൂയിസ് , യൂത്ത് കോൺഗ്രസ് ആറന്മുള അസംബ്ലി ജനറൽ സെക്രട്ടറി മുഹമ്മദ് ഷെബീർ , അസംഘടിത തൊഴിലാളി കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജിജി തോമസ് എന്നിവർ രക്തം നൽകി. ബ്ലഡ് ബാങ്ക് കൗൺസിലർ സുനിത എംസ് ക്യാമ്പിന് നേതൃത്വം നൽകി.