മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ജന്മദിവസം രക്തദാനം നടത്തി രാജീവ് യൂത്ത് ഫൗണ്ടേഷൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ലീഡർ കെ കരുണാകരന്റെ ജന്മദിനത്തില്‍ പത്തനംതിട്ട ജില്ലാ ജനറൽ ആശുപത്രിയിൽ  രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ല കമ്മിറ്റിയുടെ നേത്രുത്വത്തില്‍ രക്തദാനം നടത്തി.

പത്തനംതിട്ട ജില്ലയിലെ മാതൃ രക്തബാങ്ക് ആയ ജനറൽ ആശുപത്രിയിൽ സ്ഥിരമായി രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കാറുള്ള രാജീവ് യൂത്ത് ഫൗണ്ടേഷൻ കോവിഡിന്റെ  പശ്ചാത്തലത്തിൽ രക്ത ക്ഷാമത്തെക്കുറിച്ച് മനസ്സിലാക്കിയത് മുതൽ രക്തബാങ്കുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. ബ്ലഡ് ബാങ്ക് ജില്ലാ നോഡൽ ഓഫീസർ ഡോ.പ്രെറ്റി സക്കറിയ ജോർജ് രക്തദാന ക്യാമ്പ് ഉത്ഘാടനം ചെയ്തു.

രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് ഇലന്തൂർ മണ്ഡലം പ്രസിഡന്റ്  ജിബിൻ ചിറക്കടവിൽ, യൂത്ത് കോൺഗ്രസ്സ് ആറന്മുള അസംബ്ലി വൈസ്  പ്രസിഡന്റ്  മുഹമ്മദ് റാഫി, പ്രിൻസ് പി വി, ജസ്റ്റിൻ തോമസ് മാത്യു, നിസാം ഉമ്മർ, ലിന്റോ പി ലൂയിസ് , യൂത്ത് കോൺഗ്രസ് ആറന്മുള അസംബ്ലി ജനറൽ സെക്രട്ടറി മുഹമ്മദ് ഷെബീർ , അസംഘടിത തൊഴിലാളി കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്  ജിജി തോമസ് എന്നിവർ രക്തം നൽകി. ബ്ലഡ് ബാങ്ക് കൗൺസിലർ സുനിത എംസ് ക്യാമ്പിന് നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...