സന്നദ്ധ രക്തദാന രംഗത്ത് ബ്ലഡ്‌ ഡോണേഴ്സ് കേരളയുടെ പ്രവർത്തനം ശ്ലാഘനീയം: കെ. ജയന്ത് എം.എൽ.എ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സന്നദ്ധ രക്തദാന രംഗത്തും ജീവകാരുണ്യ സാമൂഹ്യസേവന മേഖലയിലും ബ്ലഡ് ഡോണേർസ് കേരള (ബി.ഡി.കെ) സംസ്ഥാനത്തിനകത്തും പുറത്തും നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്ന് അഡ്വ.കെ.ജയന്ത് എം.എൽ.എ പറഞ്ഞു. കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റൽ കമ്യൂണിറ്റി സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ബ്ലഡ് ഡോണേർസ് കേരളയുടെ സംസ്ഥാന ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കൾ രക്തദാന രംഗത്ത് കൂടുതൽ സജീവമായാൽ രക്തദൗർലഭ്യം മൂലമുള്ള ജീവനഷ്ടങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയോജകമണ്ഡലങ്ങൾ കേന്ദ്രീകരിച്ച് രക്തദാതാക്കളുടെ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തിക്കണമെന്നും അതിനായി ബി.ഡി.കെ പോലുള്ള സന്നദ്ധ സംഘടനകൾ മുന്നിട്ടിറങ്ങണമെന്നും എം.എൽ.എ നിർദ്ദേശിച്ചു. കൂടാതെ ആശുപത്രികളിലെ രക്തബാങ്കുകളുടെ പ്രവർത്തന സമയം വൈകുന്നേരം വരെ നീട്ടണമെന്ന ബി.ഡി.കെയുടെ ആവശ്യം ആരോഗ്യവകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.അൻസാർ ചേരാപുരം അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.ഡി.കെ രക്ഷാധികാരി ഡോ. ഷാഹുൽ ഹമീദ് അന്തരിച്ച ബി.ഡി.കെ സ്ഥാപകൻ വിനോദ് ഭാസ്കരൻ ഉൾപ്പെടെയുള്ള പ്രിയപ്പെട്ടവരുടെ ഓർമ്മകൾ പുതുക്കി അനുശോചന പ്രഭാഷണം നടത്തി.

യോഗത്തിൽ സ്റ്റഫി മാത്യു, വത്സരാജ് മണലാട്ട്, സജിത്ത് വി.പി, നബീൽ ബാബു, അനീഷ് ലാൽ, രഞ്ജിത്ത് താനൂർ, ജിനു ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഫസൽ ചാലാട് സ്വാഗതവും റുൻഷാദലി എം.പി നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ വെച്ച് 2026-2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. നബീൽ ബാബു മലപ്പുറം (പ്രസിഡന്റ്), സജിത്ത് വി.പി കണ്ണൂർ (സെക്രട്ടറി), ജിനു ജോസഫ് കോട്ടയം (ട്രഷറർ) എന്നിവരാണ് പുതിയ ഭരണസമിതിക്ക് നേതൃത്വം നൽകുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...

പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

0
തിരുവനന്തപുരം: പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു....

വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ്

0
ഇടുക്കി: വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുകയും ജനവാസ മേഖലകളിൽ...

ദേശീയപാത അടഞ്ഞു : മൂന്നാറിലേക്കുള്ള യാത്ര ഒരൊറ്റ പാലത്തിലൂടെ

0
മൂന്നാർ: സിഎസ്ഐ പള്ളിക്ക് സമീപം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിൽ...