വയോധികയായ ലോട്ടറി കച്ചവടക്കാരിയോട് കണ്ണില്‍ ചോരയില്ലാത്ത ക്രൂരത ; 27 ഓണം ബമ്പർ ടിക്കറ്റുകൾ തട്ടിയെടുത്തു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: വയോധികയായ ലോട്ടറി കച്ചവടക്കാരിയോട് കണ്ണില്‍ ചോരയില്ലാത്ത ക്രൂരത. വയോധികയെ പറ്റിച്ച് 27 ഓണം ബമ്പർ ടിക്കറ്റുകളാണ് തട്ടിപ്പുകാരന്‍ തട്ടിയെടുത്തത്. നഗരത്തിലെ മിനി സിവില്‍ സ്റ്റേഷന് സമീപം ടിക്കറ്റ് വില്‍ക്കുന്ന കൊക്കാല സ്വദേശിനി പുളിപറമ്പില്‍ ഗിരിജയുടെ ലോട്ടറി ടിക്കറ്റാണ് കവര്‍ന്നത്. ഇവരുടെ കൈവശമുണ്ടായിരുന്ന 27 ഓണം ബമ്പർ ടിക്കുകള്‍ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു.

സംഭവത്തില്‍ ഗിരിജ പോലീസില്‍ പരാതി നല്‍കി. 13,500 രൂപയുടെ ടിക്കറ്റാണ് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. 40ഓളം വയസ് പ്രായം തോന്നിക്കുന്ന ആളാണ് തട്ടിപ്പ് നടത്തിയത്. ഗിരിജ പുളിമൂട്ടില്‍ സില്‍ക്‌സിന് മുന്നില്‍ ടിക്കറ്റ് വില്‍പ്പന നടത്തുന്നതിനിടെ താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് ടിക്കറ്റ് ആവശ്യമുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയ ആള്‍ മിനി സിവില്‍ സ്റ്റേഷന് സമീപം എത്തിച്ചത്. പിന്നീട് 27 ലോട്ടറി ടിക്കറ്റുമായി കടന്ന് കളയുകയായിരുന്നു.

തമിഴ് സംസാരിക്കുന്ന ആളാണ് തട്ടിപ്പ് നടത്തിയതെന്ന് ഗിരിജ പറഞ്ഞു. മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ മുമ്പും സമാനമായ തട്ടിപ്പ് നടന്നിട്ടുണ്ട്. തിരുവോണം ബമ്പർ വില്‍പ്പനയില്‍ പാലക്കാട് ജില്ലയാണ് ഒന്നാമതെന്നുള്ള കണക്കുകള്‍ പുറത്ത് വന്നിരുന്നു. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 25 കോടി ഒന്നാം സമ്മാനമായുള്ള ബമ്പറിന്‍റെ 3,80,000 ടിക്കറ്റുകള്‍ ജില്ലയില്‍ ഇതുവരെ വിറ്റഴിഞ്ഞു. വില്‍പനയിലൂടെ 15.20 കോടി രൂപ ജില്ല നേടി.

ജില്ലാ ഓഫീസില്‍ 2,50,000 ടിക്കറ്റുകളും ചിറ്റൂര്‍ സബ് ഓഫീസില്‍ 67,000 ടിക്കറ്റുകളും പട്ടാമ്പി സബ് ഓഫീസില്‍ 63,000 ടിക്കറ്റുകളുമാണ് വിറ്റഴിച്ചതെന്ന് ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിലവില്‍ രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരത്തിനേക്കാള്‍ 72,000 ടിക്കറ്റുകള്‍ കൂടുതലായി പാലക്കാട് ജില്ലയില്‍ വില്‍പ്പന നടത്തി. 2022ല്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞതും പാലക്കാട് ജില്ലയിലായിരുന്നു. സംസ്ഥാനത്ത് ആകെ 67 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞപ്പോള്‍ പാലക്കാട് മാത്രം 10.5 ലക്ഷം ടിക്കറ്റുകള്‍ വിറ്റു. ഈ വര്‍ഷം ജില്ലയില്‍ ആകെ 12 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിവൈ.എസ്.പി. ജോൺസൺ കെ.ജെ. അന്തരിച്ചു

0
തിരുവനന്തപുരം : ഡിവൈ.എസ്.പി. ജോൺസൺ കെ.ജെ. അന്തരിച്ചു. പാറശാലയിലെ ഷാരോൺ വധക്കേസ്...

നവരാത്രി ആഘോഷങ്ങളിൽ മുസ്‌ലിം വിലക്കുമായി വിഎച്ച്പി

0
മുംബൈ: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഗർബ, ദാണ്ഡിയ നൃത്ത പരിപാടികളിൽ നിന്ന് മുസ്‌ലിം...

ദിനേശ് ബീഡി വായ്പ : 100 കോടിക്കായി പയ്യാമ്പലത്തെ സി.പി.എം. ഹെഡ് ഓഫീസും സ്ഥലവും...

0
കണ്ണൂർ : തമിഴ്‌നാട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് 100 കോടി രൂപ...

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റുകൾ പുനഃസ്ഥാപിച്ചു ; നടപടി മെറ്റയ്ക്ക് കത്തയച്ചതിനു പിന്നാലെ

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽനിന്നു നീക്കംചെയ്ത പോസ്റ്റുകൾ മെറ്റ പുനഃസ്ഥാപിച്ചു....