ഒരേസമയം പുലിയും പൂമ്പാറ്റയുമായ ഒരാൾ എന്ന ആകാംക്ഷയുണർത്തുന്ന വിശേഷണമുള്ള എ.കെ. സാജൻ – ജോജു ജോർജ് ചിത്രം ‘പുലിമട’യുടെ ടീസർ പുറത്തിറങ്ങി. സുരേഷ് ഗോപി, വിജയ് സേതുപതി, ദിലീപ്, ആസിഫ് അലി എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. ജോജുവിന്റെ അഭിനയ മികവ് ഒരിക്കൽക്കൂടി തെളിയുന്ന ടീസറിൽ കല്യാണ ഡ്രെസ്സിൽ നിൽക്കുന്ന ജോജുവിന്റെ മുറിയിൽ ജോജുവിനോട് സംസാരിച്ചു നിൽക്കുന്ന ഐശ്വര്യയെ കാണാം. അവരെ അടിമുടി നോക്കുന്ന ജോജുവിനെയും.
എന്താണ് ചിത്രത്തിൽ ഉള്ളത് എന്ന് പറയാതെ പറയുന്ന ടീസർ ശ്രദ്ധേയമായിക്കഴിഞ്ഞു. പെണ്ണിന്റെ സുഗന്ധം (സെന്റ് ഓഫ് എ വുമണ്‍) എന്ന ടാഗ് ലൈനോടു കൂടിയ ‘പുലിമട’യില്‍ ജോജുവിന്റെ നായികമാരാകുന്നത് ഐശ്വര്യ രാജേഷും ലിജോ മോളുമാണ്. പാൻ ഇന്ത്യൻ ചിത്രമായ ‘പുലിമട’ ഐൻസ്റ്റീൻ മീഡിയ, ലാൻഡ് സിനിമാസ് എന്നീ ബാനറുകളിൽ ഐന്‍സ്റ്റീന്‍ സാക് പോളും രാജേഷ് ദാമോദരനും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. വയനാടായിരുന്നു പ്രധാനലൊക്കേഷന്‍. ‘ഇരട്ട’ എന്ന ചിത്രത്തിനുശേഷം ജോജു ജോർജിന്റെ അടുത്ത റിലീസ് ചിത്രമാണ് ‘പുലിമട’. പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഛായാഗ്രാഹകനായ വേണു സ്വന്തം സംവിധാനത്തിൽ അല്ലാതെ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഒരു ഷെഡ്യൂളിൽ തന്നെ 60 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ബിഗ് ബഡ്ജറ്റ് ചിത്രമായ പുലിമടയിൽ വൻ താരനിര അണിനിരക്കുന്നു.
തമിഴിലെ സൂപ്പർഹിറ്റ് ചിത്രം ജയ് ഭീമിന് ശേഷം ലിജോ മോളും പുലിമടയിൽ ഒരു സുപ്രധാന കഥാപാത്രമായെത്തുന്നു. ബാലചന്ദ്ര മേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായർ, കൃഷ്ണ പ്രഭ, പൗളി വത്സൻ, ഷിബില തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോലീസ് കോൺസ്റ്റബിൾ ആയ വിൻസന്റ് സ്‌കറിയുടെ (ജോജു ജോർജ് ) കല്യാണവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് പുലിമടയിലൂടെ പ്രേക്ഷകനു മുന്നിലെത്തുന്നത്. ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ തന്നെ ശരിക്കും ഒരു പുലിമടയിലൂടെ തന്നെയാവും പ്രേക്ഷകരെ സംവിധായകൻ കൊണ്ടുപോവുക എന്ന് അണിയറപ്രവർത്തകർ ഉറപ്പിക്കുന്നു.
സംഗീതം- ഇഷാൻ ദേവ്, ഗാനരചന- റഫീഖ് അഹമ്മദ്, ഡോക്ടർ താര ജയശങ്കർ, ഫാദർ മൈക്കിൾ പനച്ചിക്കൽ; പശ്ചാത്തല സംഗീതം- അനിൽ ജോൺസൺ, എഡിറ്റർ- എ.കെ. സാജൻ, പ്രൊഡക്ഷൻ ഡിസൈനർ- വിനേഷ് ബംഗ്ലാൻ, ആർട്ട്- ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ്- ഷാജി പുൽപള്ളി, വസ്ത്രാലങ്കാരം- സുനിൽ റഹ്മാൻ, സ്റ്റെഫി സേവ്യർ; ചീഫ് അസോസിയേറ്റ് ഡയറക്ടർ – ഹരീഷ് തെക്കേപ്പാട്ട്, സ്റ്റിൽസ്- അനൂപ് ചാക്കോ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, ഡിസൈൻസ്- ഓൾഡ്മങ്ക്സ്, മാർക്കറ്റിംഗ് പ്ലാനിങ്- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, വിതരണം- ആൻ മെഗാ മീഡിയ.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033