നിരവധി മോഷണ കേസുകളിലെ പ്രതിയെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കറുകച്ചാൽ: കോന്നി, കൊടുമൺ, അടൂർ, കറുകച്ചാൽ അടക്കമുള്ള പോലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിലെ പ്രതിയെ പോലീസ് പിടികൂടി. പത്തനംതിട്ട എഴുമറ്റൂർ അഞ്ചാനി കുഴിക്കാലയിൽ രാജേഷ് എന്ന 45കാരനെയാണ് പോലീസ് പിടികൂടിയത്. ചങ്ങനാശ്ശേരി ശാന്തിപുരത്ത് മോഷണം കഴിഞ്ഞ് മുങ്ങിയ യുവാവിനെ പോലീസ് കുടുക്കിയത് അതിസമർത്ഥമായി. കഴിഞ്ഞ മാസം 20ന് കറുകച്ചാലിന് സമീപത്തുള്ള ശാന്തിപുരത്തെ മുതിരപ്പറമ്പിൽ ജെസി സെബാസ്റ്റ്യന്റെ വീട്ടിൽ നടന്ന മോഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. വീടിന്റെ വാതിൽ തുറന്ന് അകത്ത് കയറി പെൺകുട്ടിയുടെ കഴുത്തിലെ മാലയും അലമാരയിലുണ്ടായിരുന്ന കമ്മലും ബാഗിലുണ്ടായിരുന്ന പണവും അടക്കമാണ് 45കാരൻ അടിച്ച് മാറ്റിയത്.

ജനൽ കൊളുത്ത് തുറന്ന് വീടിനുള്ളിൽ കയറിയ ശേഷം മുൻവാതിൽ തുറന്നിട്ട ശേഷമായിരുന്നു മോഷണം. വീട്ടുകാർ ശബ്ദം കേട്ട് ഉണർന്നതോടെ ഇയാൾ മുൻവാതിൽ വഴി രക്ഷപെടുകയായിരുന്നു. എന്നാൽ വീട്ടുകാർ വിവരം അറിയിച്ചതിനേ തുടർന്ന് പെട്രോളിംഗ് നടത്തിയിരുന്ന പോലീസ് സംഘം വീട്ടിലേക്ക് എത്തിയതാണ് രാജേഷിന്റെ കണക്കുകൂട്ടൽ തെറ്റിച്ചത്. സ്വർണവും പണവുമായി ഇയാൾ ഓടിക്കയറിയത് പെട്രോളിംഗ് വാഹനത്തിന് മുന്നിലായിരുന്നു. രക്ഷപ്പെടാനുള്ള തന്ത്രപ്പാടിൽ കയ്യിലുണ്ടായിരുന്ന ബാഗ് ഇയാൾ വലിച്ചെറിഞ്ഞ് കാട്ടിലേക്ക് കയറി 45കാരൻ മുങ്ങി. എന്നാൽ ബാഗിൽ നിന്ന് പോലീസിന് ലഭിച്ച നീല ഷർട്ടും  വീട് കുത്തിത്തുറക്കാനുള്ള ആയുധങ്ങളും പോലീസിന് ലഭിച്ചു. ഇതോടെയാണ് മോഷണ ശേഷം വസ്ത്രം മാറി രക്ഷപ്പെടുന്ന സ്ഥിരം കുറ്റവാളികളിലേക്ക് അന്വേഷണം എത്തിയത്. അന്വേഷണത്തിൽ രാജേഷിനെ മേഖലയിലെ സിസിടിവി ദൃശ്യങ്ങളിലും കണ്ടെത്തിയത്. ഇതിന് പിന്നാലെ പോലീസ് ഒളിവിൽ പോയ രാജേഷിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...