കേരള സമുദ്ര സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനമായി ബ്ലൂ ടൈഡ്സ് കോൺക്ലേവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള സമുദ്ര സമ്പദ് വ്യവസ്ഥയ്ക്ക് ശക്തമായ ഉത്തേജനമേകി ബ്ലൂ ടൈഡ്സ് കേരള – യൂറോപ്യന്‍ യൂണിയന്‍ കോണ്‍ക്ലേവ് 2025 ന് സമാപനം. കോവളത്ത് നടന്ന ദ്വിദിന കോണ്‍ക്ലേവില്‍ 28 നിക്ഷേപകര്‍ 7,288 കോടി രൂപയുടെ നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. ഭാവിയില്‍ സംസ്ഥാനവുമായുള്ള ബന്ധം സുഗമമാക്കുന്നതിന് കേരളത്തില്‍ ഒരു പുതിയ ഏജന്‍സി സ്ഥാപിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അഭ്യര്‍ഥിച്ചു. സമ്മേളനം വിജയമായിരുന്നുവെന്നും ഇത് ഇന്ത്യയുടെ മറ്റ് ഭാഗങ്ങള്‍ക്ക് മാതൃകയായി മാറിയെന്നും സമാപന ചടങ്ങില്‍ സംസാരിച്ച ഫിഷറീസ് സാംസ്കാരിക യുവജനകാര്യ മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയെ സംബന്ധിച്ച് കേരള – യൂറോപ്യന്‍ യൂണിയന്‍ കോണ്‍ക്ലേവ് ഏറെ സുപ്രധാനമാണ്.

സമുദ്രങ്ങളുടെയും തീരത്തിന്‍റെയും സുസ്ഥിരവും സമഗ്രവുമായ വികസനത്തിന് സമ്മേളനം അവസരം തുറന്നിടുന്നു. കോണ്‍ക്ലേവില്‍ കേരളത്തില്‍ നിന്നുള്ള 28 നിക്ഷേപകര്‍ താല്‍പ്പര്യ പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള കൂടുതല്‍ അടുത്ത സഹകരണത്തിന് സംസ്ഥാനം തുടക്കം കുറിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് കേരള – യൂറോപ്യന്‍ യൂണിയന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യൂണിഫോം തേയ്ക്കുന്നതിനിടെ ഷോക്കേറ്റു; പതിമൂന്നുകാരിക്ക് ദാരുണാന്ത്യം

0
കൊച്ചി: സ്കൂളിലേക്ക് പോകാനുള്ള യൂണിഫോം തേയ്ക്കുന്നതിനിടെ അയൺ ബോക്സിൽനിന്ന് വൈദ്യുതാഘാതമേറ്റ...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....