ക്ഷാമം രൂക്ഷം ; നീല വെള്ള കാര്‍ഡുകള്‍ക്ക് ഇനിമുതല്‍ ഗോതമ്പ് ഇല്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് റേഷന്‍കടകള്‍ വഴി മുന്‍ഗണനേതര വിഭാഗമായ നീല, വെള്ള കാര്‍ഡുകള്‍ക്ക് ഗോതമ്പ് വിതരണം ഇല്ല. ഈ കാര്‍ഡുകാര്‍ക്കുള്ള ഗോതമ്പ് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായി നിര്‍ത്തലാക്കി. ടൈഡ് ഓവര്‍ വിഹിതമായി 6459.074 ടണ്‍ ഗോതമ്പാണ് കേന്ദ്രം സംസ്ഥാനത്തിനു നല്‍കിയിരുന്നത്. ഇതാണു നിര്‍ത്തലാക്കിയത്. ഏകദേശം 50 ലക്ഷം കാര്‍ഡ് ഉടമകള്‍ക്കു ഗോതമ്പ് ലഭിക്കാത്ത സാഹചര്യമുണ്ടാകും. കേന്ദ്ര സര്‍ക്കാര്‍ നടപടി സംസ്ഥാനത്തു ഭക്ഷ്യക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമാകുമെന്ന് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. ഇക്കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗോതമ്പ് വിഹിതം നിര്‍ത്തിയത് താല്‍ക്കാലിക നടപടിയാണെന്നും ഉല്‍പാദനം കൂടുമ്പോള്‍ പുനഃസ്ഥാപിക്കുമെന്നും കേന്ദ്ര ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റെയിൽവെ ഇലക്ട്രിക് ലൈനിൽ തകരാർ ; വന്ദേഭാരത് അടക്കം വൈകി ഓടുന്നു

0
കൊച്ചി : സാങ്കേതിക തകരാറിനെ തുടർന്ന് ട്രെയിനുകൾ വൈകി ഓടുന്നു. തിരുവനന്തപുരം...

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം

0
തിരുവനന്തപുരം : നെയ്യാറ്റിൻകര ചെറിയ കൊല്ലയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച്...

‘അമ്മ’യിൽ വൻ പൊട്ടിത്തെറി ; ശ്വേത മേനോന് പിന്നാലെ ഭരണസമിതി ഒന്നാകെ രാജിവെച്ചു

0
കൊച്ചി : മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിൽ അപ്രതീക്ഷിത നാടകീയ...

കായംകുളത്ത് മത്തി പ്രളയം

0
ആലപ്പുഴ: കായംകുളം വലിയ അഴീക്കലില്‍ മത്തി പ്രളയം. നെയ്മത്തി കയറി മത്സ്യബന്ധന...