Wednesday, April 24, 2024 5:18 pm

സെൻട്രൽ ഫ്ലോറിഡായിൽ റാന്നിക്കാരുടെ കൂട്ടായ്മയ്ക്ക് തുടക്കം

For full experience, Download our mobile application:
Get it on Google Play

ടാമ്പാ : അമേരിക്കയിലെ Tampa, ഫ്ലോറിഡയില്‍ റാന്നിക്കാരുടെ സംഗമത്തിന് തുടക്കം. (FORT (Friends of Ranny, Tampa) എന്ന പേരില്‍ ആണ് കൂട്ടായ്മ രൂപം കൊണ്ടിരിക്കുന്നത്. ഫ്ലോറിഡയില്‍ റാന്നിക്കാരുടെ ആദ്യ കൂട്ടായ്മയാണ് ഫോര്‍ട്‌. ഇതിന്റെ ആദ്യപടിയായി 2022 മെയ് 14 ന് പ്ലാന്റ് സിറ്റിയിലുള്ള ടര്‍ക്കി ക്രീക്കിൽ വച്ച് ആദ്യ കൂട്ടായ്മ നടന്നു. അറുപതിലധികം കുടുംബങ്ങൾ ആദ്യ കൂട്ടായ്മയിൽ പങ്കെടുത്തു. രാവിലെ 10 മണിയ്ക്ക് ആരംഭിച്ച സംഗമം വൈകുന്നേരം 5 മണിയോടു കൂടി സമാപിച്ചു. റവ.ഫാ.ജോസഫ് എം കുരുവിള മാതാംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. പ്രവാസികളായ റാന്നിക്കാർ നാടിന് വേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങളും സേവനങ്ങളും മാതൃകാപരവും അംഗീകാരയോഗ്യവുമാണെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു.

കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, റാന്നി എംഎൽഎ അഡ്വ.പ്രമോദ് നാരായൺ, രാജു ഏബ്രഹാം എക്സ് എംഎൽഎ, കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ ക്ഷേമ വകുപ്പ് ഡയറക്ടർ റവ.ഡോ.മാത്യൂസ് വാഴക്കുന്നം, ബിജെപി സംസ്ഥാന കൌൺസിലംഗം അനോജ് കുമാർ, പ്രൊഫ.ഡോ.അന്നമ്മ ജേക്കബ്, റാന്നി വൈക്കം ഹിദായത്തുൽ ജുമാ മസ്ജിദ് മൌലവി മുഹമ്മദ് ഷാഫി മൌലവി ബാഖവി, സിനിമ സംവിധായകൻ പ്രശാന്ത് മോളിക്കൽ എന്നിവർ വീഡിയോ സന്ദേശങ്ങളിലൂടെ ആശംസകൾ അറിയിച്ചു. എംഎറ്റി പ്രസിഡന്റ് അരുൺ ചാക്കോ, സംഘാടകൻ സജി കുരുവിള, ജോസഫ് എ.സി, സാക്ക് മാതാംപറമ്പില്‍ എന്നിവർ പ്രസംഗിച്ചു. ആറു മാസത്തിൽ ഒരിക്കലെങ്കിലും ഒരുമിച്ചു കൂടി പരസ്പരം സ്നേഹം പങ്കിടുമെന്ന് മുഖ്യ സംഘാടകൻ സജി കുരുവിള അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റോഡരികിലെ ബജിക്കടയിലേക്ക് കാർ ഇടിച്ചു കയറി അപകടം ; കടയുടമക്ക് പരിക്ക്

0
കോട്ടയം: പാലായില്‍ വഴിയരികിൽ പ്രവർത്തിച്ചിരുന്ന ബജി കടയിലേക്ക് കാർ ഇടിച്ചു കയറി...

ഐജിയുടെ ഇടപെടൽ ; ഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു

0
കോഴിക്കോട്: കോഴിക്കോട് ഐസിയു പീഡനക്കേസിലെ അതിജീവിത കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ...

ലോക്സഭാ തിരഞ്ഞെടുപ്പ് : പോലീസ് വിന്യാസം പൂര്‍ത്തിയായി; ഡ്യൂട്ടിയിലുള്ളത് 41,976 പോലീസ് ഉദ്യോഗസ്ഥർ

0
തിരുവനന്തപുരം : കേരളത്തില്‍ വെള്ളിയാഴ്ച നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍...

ഹാക്കിങിന് തെളിവില്ലെന്ന് സുപ്രീംകോടതി ; വിവിപാറ്റില്‍ വിധി പിന്നീട്

0
നൃൂഡൽ​ഹി : ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട്...