പത്തനംതിട്ട : കോണ്‍ക്രീറ്റ് മിക്‌സര്‍ ട്രക്കിന്റെ സേഫ്റ്റി ബാര്‍ വൈദ്യുതി കേബിളില്‍ ഉടക്കിയതുമൂലം ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണു. വൈദ്യുതി കേബിളുകള്‍ വീണ് അപകടം സമീപത്തുണ്ടായിരുന്ന കാറിനു കേടുപാടുകള്‍ സംഭവിച്ചു. ഇന്നലെ രാത്രി ടെലിഫോണ്‍ ഭവന് മുന്‍പിലായിരുന്നു സംഭവം. വൈദ്യുതി തൂണ്‍ റോഡിന് കുറുകെ ഒടിഞ്ഞുവീണതിനെതുടര്‍ന്ന് കെഎസ്ആര്‍ടിസി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. കെഎസ്ഇബി, അഗ്‌നിരക്ഷാസേന, പോലീസ് എന്നിവര്‍ സ്ഥലത്തെത്തി റോഡ് ബ്ലോക്ക് ചെയ്തശേഷം വൈദ്യുതി തൂണ്‍ പുനഃസ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചു. പി.കെ.ആര്‍, മറിയം കോംപ്ലക്‌സ്, ടെലിഫോണ്‍ ഭവന്‍ ട്രാന്‍സ്‌ഫോമറിന്റെ പരിധിയില്‍ ഏറെ നേരം വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
ട്രക്കിന്റെ സേഫ്റ്റി ബാര്‍ കോബിളില്‍ ഉടക്കി പോസ്റ്റ് ഒടിഞ്ഞു വീണ് അപകടം
RECENT NEWS
Advertisment



























