തൃക്കാക്കര ; പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനം ഇന്ന്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വാശിയേറിയ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്. ഡമ്മി സ്ഥാനാര്‍ഥികളടക്കം എത്ര പേര്‍ മത്സര രംഗത്തുണ്ടാ കുമെന്ന് ഇന്ന് വൈകുന്നേരത്തോടെ വ്യക്തമാകും. യു ഡി എഫിന്റെ ശക്തികേന്ദ്രമായ മണ്ഡലം മുമ്പൊന്നുമില്ലാത്ത കനത്ത പോരാട്ടത്തിനാണ് ഇത്തവണ സാക്ഷ്യം വഹിക്കുന്നത്. മണ്ഡലം പിടിച്ച്‌ സര്‍ക്കാറിന് നിയമസഭയിലെ അംഗബലം നൂറ് തികക്കുക എന്ന ലക്ഷ്യവുമായി എണ്ണയിട്ട യന്ത്രംപോലെയാണ് ഇടത് മുന്നണി പ്രവര്‍ത്തിക്കുന്നത്.

മുഖ്യമന്ത്രിയും മന്ത്രിമാരും മ60 ഓളം ഇടത് എം എല്‍ എമാരും മണ്ഡലത്തില്‍ ക്യാമ്ബ് ചെയ്ത് പ്രചാരണം ഏകോപിക്കുന്നു. ഓരോ ദിവസത്തേയും പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ ബൂത്ത് കമ്മിറ്റികള്‍ മേല്‍കമ്മിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് പരിശോധിച്ച്‌ വേണ്ട മാറ്റങ്ങള്‍ വരുത്തി പ്രചാരണം ചിട്ടയായി മുന്നോട്ടുകൊണ്ടുപോകുകയാണ് എല്‍ ഡി എഫ്. മുഖ്യമന്ത്രി ഇന്ന് മണ്ഡലത്തിലെ മൂന്ന് ലോക്കല്‍ കമ്മറ്റി യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

രാജസ്ഥാനിലെ ചിന്തന്‍ ശിബിര്‍ പൂര്‍ത്തിയായ സഹാചര്യത്തില്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ യു ഡി എഫിനായി ഇന്ന് മുതല്‍ പ്രചാരണത്തില്‍ സജീവമാകും. ബൂത്ത്തലം കേന്ദ്രകീരിച്ചും കുടുംബ യോഗങ്ങള്‍ക്കുമാണ് യു ഡി എഫും ഊന്നല്‍ നല്‍കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി പ്രസിഡന്റ് കെ സുധാകരനും മണ്ഡലത്തിലുണ്ട്. കെ സുരേന്ദ്രന്‍ അടക്കമുള്ള ബി ജെ പി നേതാക്കളും വരും ദിവസങ്ങളില്‍ തൃക്കാക്കരയിലെത്തി പ്രചാരണത്തില്‍ സജീവമാകും. സ്ഥാനാര്‍ഥികളുടെ വാഹന പ്രചാരണ ജാഥകളും അടുത്ത ദിവസങ്ങളില്‍ ആരംഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുത്തനത്താണിയില്‍ മൂന്നര കിലോ ആനക്കൊമ്പുമായി ഏഴംഗ സംഘം പിടിയില്‍

0
മലപ്പുറം: പുത്തനത്താണിയില്‍ വനംവകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മൂന്നര കിലോയോളം ആനക്കൊമ്പുമായി...

കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ...

തണ്ണിത്തോട്ടില്‍ കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍

0
തണ്ണിത്തോട് : പത്തനംതിട്ട - തണ്ണിത്തോട് റൂട്ടില്‍ ആരംഭിച്ച കെ.എസ്.ആര്‍.റ്റി.സി പ്രിയദര്‍ശിനി ബസ്...

സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും

0
മലപ്പുറം: സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും. ജോയിന്റ് സെക്രട്ടറി എംടി...