പുത്തനത്താണിയില്‍ മൂന്നര കിലോ ആനക്കൊമ്പുമായി ഏഴംഗ സംഘം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പുത്തനത്താണിയില്‍ വനംവകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മൂന്നര കിലോയോളം ആനക്കൊമ്പുമായി ഏഴംഗ സംഘം പിടിയിലായി. തിരുവനന്തപുരം വനം ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ റേഞ്ച് ഫ്‌ലയിങ് സ്‌ക്വാഡും കാളികാവ് റേഞ്ച് ഓഫീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ ആനക്കൊമ്പ് വേട്ടയാണിത്. കഴിഞ്ഞ ദിവസം കോഴിക്കോടും സമാനമായ സംഭവത്തില്‍ ആറംഗ സംഘം അറസ്റ്റിലായിരുന്നു. വയനാട് മേപ്പാടി സ്വദേശി ഫൈസല്‍ ചോലക്കല്‍, തിരൂര്‍ ആലത്തിയൂര്‍ സ്വദേശികളായ ജംഷീര്‍ തറയില്‍, അബ്ദുല്‍ ജബ്ബാര്‍ തറയില്‍, തിരൂര്‍ സ്വദേശി ഷോബിഷ് വെട്ടാത്, പുത്തനത്താണി സ്വദേശികളായ അബ്ദുല്‍ സമീര്‍ ബാബു, ഷെമീര്‍ രായംമരക്കാര്‍, സുബൈര്‍ നെടുവംചേരി എന്നിവരാണ് അറസ്റ്റിലായത്.

പുത്തനത്താണി-തിരുനാവായ റോഡില്‍ വച്ച് രണ്ട് കാറുകളിലായി ആനക്കൊമ്പ് കടത്താന്‍ ശ്രമിക്കവേയാണ് വനംവകുപ്പ് സംഘം ഇവരെ തടഞ്ഞു നിര്‍ത്തി പിടികൂടിയത്. പ്രതികളില്‍ നിന്ന് മൂന്നര കിലോ തൂക്കമുള്ള ഒരു ആനക്കൊമ്പിന് പുറമേ കടത്തിന് ഉപയോഗിച്ച രണ്ട് വാഹനങ്ങളും ഒരു പിസ്റ്റളും രണ്ട് കത്തികളും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. പിടികൂടിയ ആനക്കൊമ്പിന്‍റെ ഉറവിടത്തെക്കുറിച്ചും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച വന്യജീവി വേട്ടക്കാരെക്കുറിച്ചും ഉന്നതതല അന്വേഷണം ആരംഭിച്ചതായി വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...