ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ബി.എം.സി ഹാർമണി ട്രിപ്പ് 2024

For full experience, Download our mobile application:
Get it on Google Play

മനാമ : ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ ബി.എം.സി ഒരുക്കിയ ഹാർമണി ട്രിപ്പ് ഏറെ ശ്രദ്ധേയമായി. 200 ഒാളം പേർ പങ്കെടുത്ത പരിപാടിയിൽ ബിഎംസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി. ചടങ്ങിൽ നക്ഷത്രത്തിളക്കം പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോക്ടർ പി വി ചെറിയാൻ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് പവിഴ ദ്വീപിന്റെ ചരിത്രത്തിലാദ്യമായി ബഹ്റൈൻ മീഡിയ സിറ്റി ഒരുക്കിയ നക്ഷത്രത്തിളക്കം എന്ന 15 ദിവസത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ സമാപനം കുറിച്ചു കൊണ്ട് 195 പേരുമായി ഹാർമണി ട്രിപ്പ് 2024 യാത്ര തുടങ്ങി.

ബഹ്റൈന്റെ സംസ്കാരവും പൈതൃകവും യാത്രകളിലൂടെ  അറിയാൻ ബി.എം.സി ഒരുക്കിയ ഹാർമണി ട്രിപ്പ് രാവിലെ 10 മണിക്ക് ആരംഭിച്ച് രാത്രി രണ്ടുമണിക്ക് സാക്കിറിലുള്ള ടെന്റിൽ വിവിധ കലാപരിപാടികളോടെയാണ്  അവസാനിച്ചത്. ജാതി മത ഭാഷകൾക്ക് അതീതമായി ജർമനി, ശ്രീലങ്ക, ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങൾ എന്നിവടങ്ങിൽ നിന്നുള്ള നിരവധി പേർ ഹാർമണി ട്രിപ്പിന്റെ ഭാഗമായി. ബഹ്റൈനിലെ ആദ്യത്തെ ക്ഷേത്രമായ മനാമ ടെമ്പിൾ, ഏറ്റവും വലിയ പള്ളിയായ ഗ്രാൻഡ് മോസ്ക്,  ബഹറിന്റെ ആദ്യ തലസ്ഥാനമായിരുന്ന മുഹറഖിലെ ചരിത്ര സ്മാരകങ്ങൾ, ബഹറിൻ ചരിത്രമുറങ്ങുന്ന അറാധ് ഫോർട്ട്, ദോഹത് ഗാർഡൻ, ഔർ ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ, ഫസ്റ്റ് ഓയിൽ വെൽ, ട്രീ ഓഫ് ലൈഫ് തുടങ്ങി വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെ രാജ്യത്തെ പ്രധാനപ്പെട എല്ലാ സ്ഥലങ്ങളും സന്ദർശിക്കാൻ ഹാർമണി ട്രിപ്പ് അവസരമൊരുക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സോണിയ ഗാന്ധിക്ക് പിന്തുണയുമായി സിപിഐ...

0
ന്യൂഡൽഹി: സ്വാതന്ത്രദിനാഘോഷ പരിപാടിക്കിടെ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

കൊച്ചിയിൽ വൻ രാസലഹരി വേട്ട

0
കൊച്ചി: കൊച്ചിയിൽ വൻ രാസലഹരി ശേഖരവുമായി മലപ്പുറം സ്വദേശി പിടിയിൽ....

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...