പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര അക്രമo ; അഞ്ച് ബിഎംഎസ് പ്രവര്‍ത്തകർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : കാസര്‍കോട്ട് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന സദാചാര അക്രമവുമായി ബന്ധപ്പെട്ട് അഞ്ച് ബിഎംഎസ് പ്രവര്‍ത്തകരെ കാസര്‍കോട് പോലീസ് അറസ്റ്റ് ചെയ്തു. പ്രശാന്ത് (26), പ്രദീപ് (37), ശശിധരന്‍ (37), വിനോദ്കുമാര്‍ (40), നാഗേഷ് (33) എന്നിവരെയാണ് കാസര്‍കോട് സിഐ പി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

മലയോരമേഖലയില്‍പ്പെട്ട സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളായ 19കാരനും 17കാരിയുമാണ് സദാചാര അക്രമത്തിന് ഇരയായത്. കാസര്‍കോട് അശ്വിനി നഗറിലെ തിയേറ്ററില്‍ സിനിമയ്‌ക്കെത്തിയ ഇവര്‍ ടിക്കറ്റ് കിട്ടാത്തതിനാല്‍ മെഹ്ബൂബ് തിയേറ്ററില്‍ എത്തിയിരുന്നു. സിനിമ കണ്ടിറങ്ങിയ ഇവരെ ഒരു സംഘം തടഞ്ഞ് നിര്‍ത്തി കൈയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് ദൃക്സാക്ഷി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പോലീസെത്തി ഇരുവരെയും സ്റ്റേഷനിലെത്തിച്ച്‌ വിശദമായി ചോദ്യം ചെയ്തെങ്കിലും വിദ്യാര്‍ഥി പരാതിയില്ലെന്ന് അറിയിച്ചു. എന്നാല്‍ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അറസ്റ്റിലായവര്‍ ഉള്‍പ്പെടെ പത്തിലധികം പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. അടുത്തിടെ കാസര്‍കോടും പരിസരങ്ങളിലും സദാചാര ഗുണ്ടാ ആക്രമണങ്ങള്‍ നിത്യ സംഭവമായി മാറിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം തളങ്കരയില്‍ സഹപാഠികള്‍ക്കൊപ്പം ബസ് കാത്തുനില്‍ക്കുകയായിരുന്ന ലാബ് ടെക്‌നീഷ്യന്‍ വിദ്യാര്‍ഥിയെ ഒരു സംഘം മര്‍ദിച്ചിരുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. വിദ്യാര്‍ഥികളെ കൈയ്യേറ്റം ചെയ്യുന്നതിന്റെ വീഡിയോയും പ്രതികള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കി ; 13 വർഷത്തിനുശേഷം കോടതിവിധി ; 4...

0
അടൂർ: ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച യുവതിയെ മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കിയ...

കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധം ; ഉദ്യോ​ഗസ്ഥർ ഓഫീസ് പൂട്ടിപ്പോയെന്ന് ആരോപണം ; വിളിച്ചാലും ഫോണെടുക്കുന്നില്ലെന്ന്...

0
പാലക്കാട്‌: പാലക്കാട്‌ മുതലമടയിൽ ഉദ്യോ​ഗസ്ഥർ കെഎസ്ഇബി ഓഫീസ് പൂട്ടി പോയെന്ന് ആരോപിച്ച്...

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...