ശബരിമല വെർച്ച്വൽ ക്യൂ ; തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ഏറ്റെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ശബരിമലയില്‍ ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനത്തിന്റെ നടത്തിപ്പ് ദേവസ്വം ബോര്‍ഡിന് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മുന്നു മാസത്തിനകം നിയന്ത്രണം ദേവസ്വം ബോര്‍ഡിന് കൈമാറണം. എന്നാല്‍ പോലീസിന് വെര്‍ച്വല്‍ ക്യൂ സംവിധാനം പരിശോധിക്കാന്‍ അവസരമുണ്ടാവുമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. ശബരിമലയിലെ സുരക്ഷയും തിരക്ക് നിയന്ത്രണവും ഉള്‍പ്പെടെയുള്ള ചുമതലകള്‍ തുടര്‍ന്നും പോലീസിന്റെ നിയന്ത്രണത്തിലായിരിക്കും.

വെര്‍ച്വല്‍ ക്യൂവിന്റെ നടത്തിപ്പ് ദേവസ്വം ബോര്‍ഡിന് കൈമാറണമെന്ന സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജസ്റ്റീസുമായ അനില്‍ നരേന്ദ്രനും പി.ജി.അജിത്കുമാറും അടങ്ങുന്ന ദേവസ്വം ബഞ്ചിന്റെ ഉത്തരവ്. വെര്‍ച്വല്‍ ക്യൂവിന്‍്റെ നടത്തിപ്പും തിരക്ക് നിയന്ത്രണവും പോലീസ് വര്‍ഷങ്ങളായി ഫലപ്രദമായി കൈകാര്യം ചെയ്യുന്നുണ്ടെന്നും സുരക്ഷകണക്കിലെടുത്ത് പോലീസ് തന്നെ തുടരണമെന്നും ഇതുവരെ പരാതിയൊന്നും ഉണ്ടായിട്ടില്ലെന്നും ഡാറ്റാ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചെങ്കിലും കോടതി കണക്കിലെടുത്തില്ല.

വെര്‍ച്വല്‍ ക്യൂവിന്റെ നടത്തിപ്പില്‍ പോലീസിന്റെ സേവനം തൃപ്തികരമാണെന്നും തിരക്ക് നിയന്ത്രണം പോലീസിനേ കഴിയൂ എന്നും കോടതി നിര്‍ദേശിച്ചാല്‍ നടത്തിപ്പ് ഏറ്റെടുക്കാമെന്നും ദേവസ്വം ബോര്‍ഡും വ്യക്തമാക്കി. രജിസ്റ്റര്‍ ചെയ്യുന്ന അയ്യപ്പ ഭക്തരുടെ സ്വകാര്യത ഉറപ്പാക്കിയിട്ടുണ്ടെന്നും ഭക്തരുടെ വിവരങ്ങള്‍ സംരക്ഷിച്ചിട്ടുണ്ടെന്നും ടാറ്റാ കണ്‍സല്‍ട്ടന്‍സിയും വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...