കോന്നി : തണ്ണിത്തോട് സര്‍വ്വീസ് സഹകരണബാങ്ക് ഭരണസമിതിയുടെ തീരുമാനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും വിധേയമായി ബാങ്ക് ലാഭകരമായി മുന്നോട്ട് പോകുന്നതിന് ഭരണസമിതിയോട് ചേര്‍ന്ന് പ്രവര്‍ത്തിച്ച ജീവനക്കാരെ ഭരണസമിതി അനുമോദിച്ചു. ബാങ്കിന്റെ വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ച് നടന്ന യോഗത്തിലാണ് അനുമോദനം നടന്നത്. 2016ലെ നോട്ട് നിരോധനം മുതല്‍ തുടരുന്ന കേന്ദ്ര സര്‍ക്കാരിന്റെയും റിസര്‍വ്വ് ബാങ്കിന്റെയും സഹകരണബാങ്കിങ്ങ് മേഖലയ്‌ക്കെതിരായ നിയമ വിരുദ്ധ നടപടികളുടെ പ്രതിസന്ധിഘട്ടങ്ങളിലും മികച്ച പ്രവര്‍ത്തനം നടത്തിയാണ് ബാങ്കിനെ ലാഭത്തില്‍ എത്തിച്ചിട്ടുള്ളത്.
ബാങ്കിലെ സഹകാരികളുടെ ആത്മാര്‍ത്ഥമായ സഹകരണം ഒന്നുകൊണ്ട് മാത്രമാണ് ഈ സ്ഥാനത്തേക്ക് ബാങ്കിനെ എത്തിക്കുവാന്‍ സഹായിച്ചതെന്നും ഭരണസമിതി അറിയിച്ചു. തണ്ണിത്തോട് സര്‍വ്വീസ് സഹകരണബാങ്ക് വൈസ് പ്രസിഡന്റ് ഓ എസ് വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. പി സി ശ്രീകുമാര്‍, പ്രവീണ്‍ പ്രസാദ്, ഗീവര്‍ഗീസ്, പി ജെ ജോര്‍ജ്ജ്, സുമശശി, ബിന്ദു റെജി, രജനി കെ ബി, പി എം ചെറിയാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.