ആലപ്പുഴയില്‍ സമാധാനം ഉറപ്പാക്കും : നിര്‍ദേശങ്ങള്‍ യോഗത്തിൽ അംഗീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ജില്ലയില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിന് മന്ത്രിമാരുടെ നേത്യത്വത്തില്‍ നടത്തിയ സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു. ജില്ലയുടെ ചുമതലയുള്ള ഫിഷറീസ് സാംസ് കാരിക മന്ത്രി സജി ചെറിയാനും, കൃഷിമന്ത്രി പി.പ്രസാദും മുന്നോട്ടു വെച്ച സമാധാന നിര്‍ദേശങ്ങള്‍ യോഗത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രധിനിധികളും അംഗീകരിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സംഘടിപ്പിച്ച യോഗം ജില്ലയില്‍ നടന്ന രണ്ടു കൊലപാതകങ്ങളെയും ശക്തമായി അപലപിച്ചു.

കൊലപാതകത്തിലും ഗൂഡാലോചനയിലും പങ്കാളികളായവരെ എത്രയും വേഗം നിയമത്തിന് മുന്‍പില്‍ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രിമാര്‍ അറിയിച്ചു. അന്വേഷണത്തില്‍ വിട്ട് വീഴ്ചയില്ല. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം പ്രത്യേക സംഘം അന്വേഷണം നടത്തി വരികയാണ്. ഈ സംഭവങ്ങളുടെ തുടര്‍ച്ചയായി സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനും സമാധാനവും ഐക്യവും ഉറപ്പാക്കുന്നതിനും വേണ്ടി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരവരുടെ തലങ്ങളില്‍ പ്രചാരണം നടത്തണമെന്ന് യോഗത്തില്‍ തീരുമാനമായി. പരാതികളുണ്ടെങ്കില്‍ അത് പ്രകോപനത്തിന് ഇടയാക്കാതെ ജില്ലാ ഭരണകൂടത്തെയോ എം.എല്‍.എ.മാരെയോ മന്ത്രിമാരെയോ അറിയിക്കണം.

സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിന് പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് പൂര്‍ണ സഹകരണം ഉണ്ടാവണം. അഭിപ്രായ വ്യത്യാസങ്ങള്‍ മതപരമായ ചേരി തിരിവുകളിലേക്ക് നയിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രിമാര്‍ നിര്‍ദേശിച്ചു. എം എല്‍ എ മാരായ രമേശ് ചെന്നിത്തല, എച്ച്.സലാം, വി.പി.ചിത്തിരജ്ഞന്‍, തോമ സ്, കെ തോമസ് എം.എസ്. അരുണ്‍കുമാര്‍, ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, എ.ഡി.എം. ജെ. മോബി, സബ് കളക്ടര്‍ സൂരജ് ഷാജി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം; റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: ട്രെയിനുകളിൽ പഴകിയതും ശുചിത്വമില്ലാത്തതുമായ ഭക്ഷണം ലഭിച്ചതിനെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെത്തുടർന്ന്...

ഓണം : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ...

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...