തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ഭരണ സമിതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും

For full experience, Download our mobile application:
Get it on Google Play

തലശേരി : തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ഭരണ സമിതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കോൺഗ്രസ് ഔദ്യോഗിക പാനലും മമ്പറം ദിവാകരൻറെ നേതൃത്വത്തിലുളള പാനലുമാണ് മത്സര രംഗത്തുള്ളത്. ആശുപത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടക്ക ലംഘനം ചൂണ്ടിക്കാണിച്ച് ദിവാകരനെ നേരത്തെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. തുടർന്ന് നടക്കുന്ന തെരഞ്ഞെടുപ്പ് ഇരുവിഭാഗങ്ങൾക്കും നിർണ്ണായകമാണ്.

മൂന്ന് പതിറ്റാണ്ടായി ആശുപത്രിയുടെ ഭരണ സമിതി പ്രസിഡണ്ട് സ്ഥാനം മമ്പറം ദിവാകരനാണ് കയ്യാളുന്നത്. ഇതേ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി അച്ചടക്കം ലംഘിച്ചതിനു കോൺഗ്രസ് ദിവാകരനെ പുറത്താക്കിയിരുന്നു. മമ്പറം ദിവാകരൻറെ പാനലിനെതിരെ ഡിസിസി മറ്റൊരു പാനൽ പ്രഖ്യാപിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ആകെ 5284 മെമ്പർമാർക്ക് വോട്ടവകാശമുള്ള സംഘത്തിൽ മരിച്ചവരും വിദേശത്തുളളവരും ഒഴികെ രണ്ടായിരത്തി അഞ്ഞൂറോളം പേർ വോട്ട് ചെയ്യാനെത്തുമെന്നാണ് കണക്കുകൾ. ദിവാകരനെതിരെ നടപടി വന്നതോടെ പോരാട്ടം കനത്തു.

എങ്ങനെയും ഭരണം പിടിക്കുകയെന്നതാണ് ഇരു പാനലുകളുടെയും ലക്ഷ്യം. കെപിസിസി പ്രസിഡന്റിന്റെ തട്ടകത്തിൽ വിജയത്തിൽ കുറഞ്ഞൊന്നും കോണ്ഗ്രസ് പ്രതീക്ഷിക്കുന്നില്ല. അതേസമയം മമ്പറം ദിവാകരനും ഇത് അഭിമാന പോരാട്ടമാണ്. മമ്പറം ഇന്ദിരാ ഗാന്ധി പബ്ലിക് സ്കൂളിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് നാല് വരെയാണ് വോട്ടെടുപ്പ്. ആറ് മണിയോടെ ഫലം അറിയാം

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...