വാരണാസി : ഉത്തര്‍പ്രദേശിലെ വാരണാസിയിൽ ശനിയാഴ്‌ച രാവിലെ 34 യാത്രക്കാരുമായി പോയ ബോട്ട് ഗംഗാ നദിയിലേക്ക് മറിഞ്ഞു. അപകടം നടന്ന അധികം വൈകുന്നതിന് മുന്‍പേ തന്നെ ആളുകളെ മുഴുവന്‍ വെള്ളത്തില്‍ നിന്ന് പുറത്തെടുത്തത് വന്‍ ദുരന്തം ഒഴിവാക്കി. എന്നാല്‍ ഇതില്‍ 2 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇരുവരെയും ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഗംഗാ നദിയിലെ ശീത്‌ല ഘട്ടിന് മുന്നിലായിരുന്നു അപകടം. ശനിയാഴ്‌ച പുലർച്ചെ അഹല്യഭായ് ഘട്ടിലൂടെ നിറയെ യാത്രക്കാരുമായി പോകവെയാണ് ബോട്ട് പെട്ടെന്ന് മുങ്ങിയത്. പോലീസും റെസ്‌ക്യൂ ടീമും സമീപത്തുണ്ടായിരുന്ന പ്രാദേശിക ബോട്ടുകാരും ചേർന്ന് ഉടന്‍ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ എല്ലാവരെയും പുറത്തെടുക്കുകയായിരുന്നു.
സംഭവത്തിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. ഇവരെ ചികിത്സയ്ക്കായി കബീർ ചൗര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദക്ഷിണേന്ത്യയില്‍ നിന്നുള്ള യാത്രക്കാരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ബോട്ടിൽ ഏകദേശം 34 പേരുണ്ടായിരുന്നുവെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ രാജേഷ് തിവാരി പറഞ്ഞു. യാത്രയ്ക്കിടെ പെട്ടെന്ന് ബോട്ടില്‍ വെള്ളം കയറിയതോടെ ബോട്ടിലെ ജീവനക്കാരന്‍ ഉടന്‍ മുങ്ങുകയായിരുന്നു. തുടർന്നാണ് സ്ഥലത്തുണ്ടായിരുന്ന മറ്റ് ബോട്ട് ജീവനക്കാരും ആളുകളും രക്ഷാപ്രവർത്തനം ആരംഭിച്ചത്.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]































