കൊച്ചി : കൊച്ചി പുറംകടലില്‍ വെച്ച് മത്സ്യബന്ധന ബോട്ടില്‍ ചരക്ക് കപ്പലിടിച്ചു. ബേപ്പൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ മലേഷ്യന്‍ ചരക്ക് കപ്പലാണ് ഇടിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇടിച്ച കപ്പല്‍ നിര്‍ത്താതെ പോയെന്ന് കോസ്റ്റല്‍ പോലീസ് അറിയിച്ചു. ഗ്ലോബല്‍ എന്ന മലേഷ്യന്‍ ചരക്ക് കപ്പലാണ് ഇടിച്ചതെന്നാണ് കോസ്റ്റല്‍ പോലീസ് നല്‍കുന്ന വിവരം. ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബേപ്പൂര്‍ സ്വദേശി – അലി അക്ബറിന്റെ അല്‍ നസീം എന്ന മത്സ്യ ബന്ധന ബോട്ടില്‍ ആണ് ചരക്ക് കപ്പല്‍ ഇടിച്ചത്.
കൊച്ചി പുറംകടലില്‍ വെച്ച് മത്സ്യബന്ധന ബോട്ടില്‍ ചരക്ക് കപ്പലിടിച്ചു
RECENT NEWS
Advertisment