മംഗളൂരു: ബോട്ട് മറിഞ്ഞ് കാണാതായ ആറ് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ചിന്ദന്‍ ബൊക്കപത്‌ന, ഹസ്‌നയര്‍ ബെന്‍ഗ്രെ, സിയൗള്‍ ബെന്‍ഗ്രെ, അന്‍സാര്‍ ബെന്‍ഗ്രെ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് നടത്തിയ തെരച്ചിലില്‍ ലഭിച്ചത്. പന്ദുരംഗ്(58), പ്രീതം(25) എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ബോളാര്‍ സ്വദേശി പ്രശാന്തിന്റെ ശ്രീ രക്ഷ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
ചൊവ്വാഴ്ച പുലര്‍ച്ചെ മംഗളൂരു തീരത്തിന് അടുത്തായാണ് അപകടം നടന്നത്. ശക്തമായ കാറ്റിലും തിരമാലയിലുംപെട്ട് ബോട്ട് മറിയുകയായിരുന്നു. ബോട്ട് എത്തേണ്ട സമയം കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് ബോട്ട് മറിഞ്ഞ വിവരം അറിയുന്നത്.