മംഗലാപുരം : ബേപ്പൂരില്‍ നിന്ന് മത്സ്യ ബന്ധനത്തിനുപോയ ബോട്ടില്‍ കപ്പലിടിച്ച് 2 തൊഴിലാളികള്‍ മരിച്ചു. 9 പേരെ കാണാതായി. കാണാതായവര്‍ക്കായി മംഗളൂരു തീരസംരക്ഷണ സേനയും തീരദേശ പോലീസും തിരച്ചില്‍ നടത്തുന്നുണ്ട്. രക്ഷപ്പെടുത്തിയ 2 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 12 മണിയോടെ മംഗലാപുരത്തുനിന്നും 14 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്. ബോട്ടില്‍ ഇടിച്ച കപ്പല്‍ തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച വൈകിട്ടാണ് ഈ സംഘം ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയത്. ഐഎഫ്ബി റബ്ബ’ എന്നാണ് ബോട്ടിന്റെ പേര്. ഏഴ് തമിഴ്‌നാട് സ്വദേശികളും ഏഴ് പശ്ചിമ ബംഗാള്‍ സ്വദേശികളുമാണ് ബോട്ടിലുണ്ടായിരുന്നത്.