മത്സ്യബന്ധനം കഴി‌ഞ്ഞ് വരുന്നതിനിടെ വള്ളം മറി‌ഞ്ഞ് അപകടം ; ഒരാൾ മരിച്ചു ; മൂന്ന് പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് സ്വദേശി സേവ്യർ (62) ആണ് മരിച്ചത്. അപകടത്തിൽ സേവ്യറിന് ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വൈകുന്നേരം അഞ്ചര മണിയോടെ മത്സ്യബന്ധനം ഇവർ കഴിഞ്ഞ് മടങ്ങി വരവേയായിരുന്നു അപകടം. ശക്തമായ തിരയടിയിൽ പെട്ട് വള്ളം മറിയുകയായിരുന്നു. കരയിൽ ഉണ്ടായിരുന്നവരും സമീപത്തെ വള്ളങ്ങളിൽ ഉണ്ടായിരുന്നവരും ചേർന്നാണ് അപകടത്തിൽപ്പെട്ട വള്ളത്തിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തിയത്. സേവ്യറിന് വള്ളത്തിനടിയിപ്പെട്ട് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സേവ്യർ മരണപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ജോൺസൺ, അനീഷ്, വിനോദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ ജോൺസൻ അനീഷ് എന്നിവരെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജോൺസന്റെ പരിക്ക് ഗുരുതരമാണ്. മരിച്ച സേവ്യറിന്റെ മകൻ അനീഷിന്റെ ഉടമസ്ഥതയിലുള്ള ആവേ മരിയ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍....

സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്

0
ഡൽഹി: സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്. സോണിയ...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ...

വടകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

0
വടകര: വടകര പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ...