മാനദണ്ഡങ്ങൾ പാലിക്കാതെ ബോട്ട് യാത്ര; മറൈൻ ഡ്രൈവിൽ ലൈഫ് ജാക്കറ്റും സുരക്ഷാ ഉപകരണങ്ങളും നൽകുന്നില്ല

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സുരക്ഷാമാനദണ്ഡങ്ങൾ കാറ്റിൽ പറത്തി എറണാകുളം മറൈൻ ഡ്രൈവിൽ ബോട്ട് യാത്ര. യാത്രക്ക് എത്തുന്ന സഞ്ചാരികൾക്ക് ജാഗ്രത നിർദ്ദേശങ്ങളോ ലൈഫ് ജാക്കറ്റടക്കമുള്ള സുരക്ഷാ ഉപകരണങ്ങളോ ബോട്ടുടമകൾ നൽകുന്നില്ല. സർക്കാർ നിർദേശങ്ങൾ പാലിക്കാതെയുള്ള ബോട്ട് സർവ്വീസിനെതിരെ ജലഗതാഗത വകുപ്പും കണ്ണടക്കുന്നു. ഒരാൾക്ക് 200 രൂപ മുതൽ 2000 രൂപ വരെ നൽകണം മറൈൻ ഡ്രൈവിലെ ബോട്ട് യാത്രക്ക്. എന്നാൽ യാത്രക്കാരുടെ ജീവന് ഒരു ഗ്യാരന്റിയുമില്ല. സുരക്ഷാമാനദണ്ഡങ്ങൾ ഒന്നുംപാലിക്കാതയാണ് ബോട്ടുകളുടെ യാത്ര. പുറപ്പെടുന്നതിന് മുമ്പ് ജാഗ്രതാ നിർദ്ദേശങ്ങൾ ഒന്നുമില്ല. ലൈഫ് ജാക്കറ്റുകൾ നിർബന്ധമാണെന്നിരിക്കെ കുട്ടികൾക്ക്പോലും അത് നൽകുന്നില്ല. മാത്രമല്ല അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ലൈഫ് ജാക്കറ്റുകൾ ക്രമീകരിച്ചിരിക്കണം എന്നതും പാലിക്കുന്നില്ല. ഓരോ ബോട്ടിലും കയറാവുന്നവരുടെ എണ്ണത്തെക്കാൾ കൂടുതൽ ആളുകളെ കുത്തിഞെരുക്കിയാണ് യാത്രകൾ. സന്ധ്യകഴിഞ്ഞാൽ ബോട്ട് യാത്ര പാടില്ലെന്ന നിർദ്ദേശവും പാലിക്കുന്നില്ല. സ്പീഡ് ബോട്ടുകളിലും ഹൗസ്‌ ബോട്ടുകളിലും സമാന കാഴ്ചതന്നെയാണ്. സുരക്ഷക്കുള്ള ഒരു മുൻകരുതലുകളുമില്ല.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതിയിൽ ഇതുവരെ 121 കോടി രൂപയുടെ വൻ കൃഷിനാശമുണ്ടായതായി കൃഷിമന്ത്രി ടി സിദ്ദീഖ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായി തുടരുന്ന മഴയിൽ ഇതുവരെ 121 കോടി രൂപയുടെ...

പ്രതിപക്ഷ ഉപനേതാവിന്‍റെ മുറിക്കായുള്ള സിപിഎമ്മിന്റെ ആവശ്യം തള്ളി സ്പീക്കർ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവിന്‍റെ മുറിക്കായുള്ള സിപിഎമ്മിന്റെ നീക്കം പാളി. നിയമസഭ മന്ദിരത്തില്‍...

മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടന്നതായി പരാതി

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ മുൻ മുഖ്യമന്ത്രി...

അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ചവർക്കായുള്ള പരിശോധന തുടരുന്നുവെന്ന് കണ്ണൂർ റേഞ്ച് ഐജി കെ...

0
കണ്ണൂർ: അർജുൻ ആയങ്കിയെ പിടികൂടാൻ എല്ലാ ജില്ലയിലെയും പോലീസ് മേധാവിമാർക്കും നിർദേശം...