ചമ്പക്കുളം മൂലം വള്ളംകളി : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഭാഗിക അവധി പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിയോട് അനുബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ നെടുമുടി, ചമ്പക്കുളം പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കുമെന്നാണ് അറിയിപ്പ്. അതേസമയം നേരത്തെ നിശ്ചയിച്ചിരുന്ന പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു. ആലപ്പുഴ ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. വള്ളംകളിയോട് അനുബന്ധിച്ച് ജലഗതാഗതവും നിരോധിച്ചിട്ടുണ്ട്. ചമ്പക്കുളം പമ്പയാറ്റില്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റ് മുതല്‍ ഫിനിഷിംഗ് പോയിന്റ് വരെ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ നാളെ ഉച്ചയ്ക്ക് ഒരു മണി മുതല്‍ വള്ളംകളി അവസാനിക്കുന്നതു വരെ മത്സരം നടക്കുന്ന ട്രാക്കിലൂടെ സര്‍വീസ് നടത്തരുതെന്നാണ് ആലപ്പുഴ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചത്. ജലോത്സവത്തിൻ്റെ സുഗമമായ നടത്തിപ്പിനായി പമ്പയാറ്റിൽ മാപ്പിളശ്ശേരി കടവുമുതൽ തെക്കോട്ട് ഫിനിഷിങ് പോയിന്റ്റ് വരെയുള്ള ഭാഗത്ത് സ്പീഡ് ബോട്ടുകളുടെ സർവ്വീസുകളും നിരോധിച്ചിട്ടുണ്ടെന്ന് ആലപ്പുഴ പോർട്ട് ഓഫീസർ അറിയിച്ചു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ശക്തമായ മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ; പ്രധാനമന്ത്രി

0
മെല്‍ബണ്‍: ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളുടെ കഴിവും വിശ്വാസ്യതയും ലോകം കണ്ടുകൊണ്ടിരിക്കുകയാണെന്ന് ഓപ്പറേഷന്‍...

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്

0
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ...

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരണം; പ്രതിഷേധവുമായി ബന്ധുക്കൾ

0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി ആരോപണം....

വെച്ചൂച്ചിറ-മന്ദമരുതി റോഡില്‍ വിള്ളല്‍ : നിര്‍മ്മാണം പൂര്‍ത്തിയാകാത്ത റോഡ് തകരുന്നു, ജനങ്ങള്‍ ആശങ്കയില്‍

0
വെച്ചൂച്ചിറ: നിര്‍മ്മാണം പുരോഗമിക്കുന്ന വെച്ചൂച്ചിറ-മന്ദമരുതി റോഡിന്‍റെ മധ്യത്തില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടു....