ഇസ്രയേൽ ജയിലുകളിൽ കൊല്ലപ്പെട്ട 30 പലസ്തീനികളുടെ മൃതദേഹങ്ങൾ കൂടി വിട്ടുകൊടുത്തു

For full experience, Download our mobile application:
Get it on Google Play

ഗാസ: ഇസ്രായേല്‍ തടവിലാക്കിയ 30 പലസ്തീനികളുടെ മൃതദേഹങ്ങള്‍ കൂടി ഗാസയിലേക്ക് കൊണ്ടുവന്നു. ചില മൃതദേഹങ്ങളിൽ പീഡനത്തിന്റെ അടയാളങ്ങളുണ്ട്. ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. വെള്ളിയാഴ്ച മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ സൈന്യം ഗാസയില്‍ ഉടനീളം വ്യോമാക്രമണം തുടരുന്നുണ്ട്. ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് കമ്മിറ്റി വഴിയാണ് പലസ്തീനികളുടെ മൃതദേഹങ്ങള്‍ ഇസ്രയേൽ കൈമാറിയത്. കിഴക്കന്‍ ഗാസ നഗരത്തിലെ ഷുജായ പരിസരത്ത് ഇസ്രയേല്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു ഫലസ്തീന്‍ പൗരന്‍ കൊല്ലപ്പെട്ടു. ഇയാളുടെ സഹോദരന് പരുക്കേറ്റിട്ടുമുണ്ട്. ജബാലിയ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നേരത്തേ ഇസ്രയേലി ഷെല്ലാക്രമണത്തില്‍ പരുക്കേറ്റ ഒരാളും ഇന്നലെ മരിച്ചു. വെള്ളിയാഴ്ച ഖാന്‍ യൂനിസിലുള്ള കെട്ടിടങ്ങള്‍ക്ക് നേരെയും ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...