ശബരിമല തീര്‍ത്ഥാടകരായ രണ്ട് പേര്‍ പമ്പയാറ്റിൽ മുങ്ങിമരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടകരായ രണ്ട് പേര്‍ പമ്പയാറ്റിൽ മുങ്ങിമരിച്ചു. പമ്പയാറ്റിന്റെ ഭാഗമായ പാറക്കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള അയ്യപ്പ ഭക്തരുടെ സംഘത്തിലെ രണ്ട് പേരാണ് മരിച്ചത്. വൈകിട്ട് 5.30നായിരുന്നു സംഭവം. ചെന്നൈ ടി നഗര്‍ 70ല്‍ സന്തോഷ് (19), അവിനാശ് (21) എന്നിവരാണ് മരിച്ചത്. ശബരിമല ദര്‍ശനത്തിന് ശേഷം ചെങ്ങന്നൂരിലെത്തിയ സംഘം ഇന്നലെ രാത്രി 7.30നുള്ള ചെന്നൈ മെയിലില്‍ നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. ഇതിന് മുൻപ് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

വിവരമറിഞ്ഞ് ഫയർ ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി രാത്രി ഏഴോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പെട്ട് സന്തോഷ് മുങ്ങിതാണപ്പോള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതായിരുന്നു അവിനാഷ്. അവിനാഷും മുങ്ങിതാഴ്ന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ഗുരുസ്വാമി രവിയുടെ നേതൃത്വത്തില്‍ ഇവര്‍ അടക്കം 22 പേരാണ് ഞായറാഴ്ച ശബരിമല ദര്‍ശനത്തിനായി എത്തിയത്. സംഘത്തില്‍ മൂന്ന് സ്ത്രീകളും ഉണ്ടായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നുമാസം കൊണ്ട് കുറഞ്ഞത് 21 കിലോ ; ആരോഗ്യനില വഷളായ പ്രതിക്ക് ജാമ്യം നൽകി...

0
ബോംബൈ: കസ്റ്റഡിയിൽ മൂന്ന് മാസത്തിനിടെ 21 കിലോ കുറഞ്ഞ പ്രതിക്ക് ജാമ്യം...

ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കി ; 13 വർഷത്തിനുശേഷം കോടതിവിധി ; 4...

0
അടൂർ: ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച യുവതിയെ മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കിയ...

കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധം ; ഉദ്യോ​ഗസ്ഥർ ഓഫീസ് പൂട്ടിപ്പോയെന്ന് ആരോപണം ; വിളിച്ചാലും ഫോണെടുക്കുന്നില്ലെന്ന്...

0
പാലക്കാട്‌: പാലക്കാട്‌ മുതലമടയിൽ ഉദ്യോ​ഗസ്ഥർ കെഎസ്ഇബി ഓഫീസ് പൂട്ടി പോയെന്ന് ആരോപിച്ച്...

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...