പിണറായി വിജയൻ ഫാസിസത്തിന്റെ ആൾരൂപം ; പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജനാധിപത്യപരമായി സമരം നടത്തുന്നവരെ ക്രൂരമായി മർദ്ദിച്ചൊതുക്കുന്ന ഫാസിസത്തിന്റെ ആൾരൂപമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. നവകേരളാ സദസ്സുമായി ബന്ധപ്പെട്ട പോലീസ് നരനായാട്ടിനെതിരെ കെ.പി.സി.സി ആഹ്വാനമനുസരിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ഫാസിസ്റ്റ് വിമോചന സദസ്സുകളുടെ ജില്ലാതല ഉദ്ഘാടനം തണ്ണിത്തോട്ടിൽ നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം കടക്കെണിയിലും ജനങ്ങൾ കടുത്ത പട്ടിണിയിലുമായിരിക്കുമ്പോൾ നവകേരള സദസ്സും ആഘോഷങ്ങളും നടത്തി മുഖ്യമന്ത്രിയും മന്ത്രിമാരും ധൂർത്തിന്റേയും കെടുകാര്യസ്ഥതയുടേയും പര്യായങ്ങളായി മാറിയിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിസന്റ് ആർ.ദേവകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം, ഡി.സി.സി അംഗങ്ങളായ പ്രൊഫ.കെ.വി തോമസ്, ജെയിംസ് കീക്കരിക്കാട്ട്, പി.കെ ഗോപി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി അമ്പിളി, സി.വി ശാന്തകുമാർ, ബിജു മാത്യു, ദിലീപ്കുമാർ പൊതീപ്പാട്, സണ്ണി ചള്ളക്കൽ,ജോയി തോമസ്, ജോൺ കിഴക്കേതിൽ, സണ്ണി കണ്ണംമണ്ണിൽ, എ.ബഷീർ, ഷാജി കെ.സാമുവൽ, എം.സി ഗോപാലകൃഷ്ണ അജയൻപിളള ആനിക്കനാട്ട്, ലില്ലി ബാബു, പൊന്നച്ചൻ കടമ്പാട്ട്, കെ.ആർ ഉഷ, ജോർജ്ജ് യോഹന്നാൻ, എൽ.എം മത്തായി, ബിന്ദു ജോർജ്ജ്, സലീന ഷംസുദ്ദീൻ, വിജി മോനച്ചൻ, തോമസ് ഡാനിയേൽ, എം.ഡി ജേക്കബ്, സൂസൻ തോമസ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി ; ഡൽഹിയിൽ കടുത്ത വ്യോമപാത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിക്കും സമീപപ്രദേശങ്ങൾക്കും മുകളിൽ കടുത്ത വ്യോമപാത...

ജീവിതത്തിൽ ഇങ്ങനെയൊരു തെറ്റ് ചെയ്യരുത് ; ഭാര്യയുടെ തല വെട്ടിമാറ്റി ഫ്രിജിൽ വെച്ച പ്രതിയുടെ...

0
ഗുവാത്തി: അസമിൽ നവവധുവിനെ അതിക്രൂരമായി കൊലപ്പെടുത്തി തല വെട്ടിമാറ്റി ഫ്രിജിൽ ഒളിപ്പിച്ച...

കിം ജോങ് ഉന്നിന് പിൻഗാമി മകൻ ; വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ...

0
സിയോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് മകൻ ഉണ്ടോയെന്നതിൽ വ്യക്തത...

സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട് ; അമേരിക്കയിലുടനീളം അനുസ്മരണച്ചടങ്ങുകൾ

0
ന്യൂയോർക്ക്: സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട്. അമേരിക്കയിലുടനീളം വിപുലമായ അനുസ്മരണച്ചടങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്....