Sunday, May 11, 2025 6:58 pm

ഇനി പോലീസ് യൂണിഫോമിലും നിരീക്ഷണ ക്യാമറ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള പോലീസിന്റെ പേര് ചീത്തയാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികളില്‍ നിന്ന് രക്ഷ നേടാന്‍ പോലീസുകാര്‍ക്ക് ബോഡി ക്യാമറ. ഈ സാഹചര്യത്തില്‍ കേരള പോലീസില്‍ ക്രമസമാധാന ചുമതലയുള്ള ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ക്കു ബോഡി ക്യാമറ നല്‍കുന്നു. ക്രമസമാധാന പ്രശ്നമുണ്ടായാല്‍ തല്‍സമയം അവ കണ്‍ട്രോള്‍ റൂമില്‍ കാണുന്നതിനും റെക്കോര്‍ഡ് ചെയ്യുന്നതിനുമാണിത്. അതോടെ പ്രശ്നക്കാരനാണോ പോലീസാണോ കള്ളം പറയുന്നതെന്നു വ്യക്തമാകും.

മുഖ്യമന്ത്രി പിണറായി വിജയന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുതല്‍ ഡിജിപി വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു നന്നാവാന്‍ പറഞ്ഞിട്ടും പലരുടേയും ഭാഷയും പെരുമാറ്റവും നന്നായില്ല. ഡിജിപി അനില്‍കാന്ത് അതിനു പിന്നാലെ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടും ഫലമുണ്ടായില്ല. കോവളത്തു വിദേശിയുടെ മദ്യം ഒഴിപ്പിച്ചു കളഞ്ഞതും തീവണ്ടിയില്‍ യാത്രക്കാരനെ ബൂട്സ് ഇട്ടു ചവിട്ടിയതും തൃശൂരില്‍ മദ്യപിച്ചു ലക്കുകെട്ട എഎസ്‌ഐ വാഹനമിടിച്ചു തെറിപ്പിച്ചതുമെല്ലാം കേരളം മൊബൈല്‍ ദൃശ്യങ്ങളിലൂടെ കണ്ടതാണ്.

എന്നിട്ടും ഇത്തരക്കാരെ സംരക്ഷിക്കാന്‍ കത്തും ശുപാര്‍ശയുമായി പോലീസ് സംഘടനാ നേതാക്കള്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറി ഇറങ്ങിയതോടെയാണു ഭാവിയില്‍ ഇത്തരം സംഭവങ്ങളുടെ നിജസ്ഥിതി തല്‍സമയ ദൃശ്യങ്ങളിലൂടെ മനസിലാക്കാന്‍ പോലീസ് ആസ്ഥാനത്തു തീരുമാനിച്ചത്. നേരത്തേ നഗരത്തിലെ എസ്‌ഐമാര്‍ക്കു പരിശീലനത്തിന്റെ ഭാഗമായി എഴുത്തു പരീക്ഷ നടത്താന്‍ കമ്മീഷണര്‍ തീരുമാനിച്ചതു ചില സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെ ഉപയോഗിച്ച്‌ അട്ടിമറിച്ചത് ഉന്നത ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചിരുന്നു.

നിലവില്‍ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ക്കു 125 ബോഡി ക്യാമറ നല്‍കിയിട്ടുണ്ട്. ഇതു ക്രമസമാധാന ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കും വനിതാ പോലീസിനും പട്രോളിങ് ഡ്യൂട്ടിയില്‍ പോകുന്നവര്‍ക്കും നല്‍കാനാണ് ആലോചന. ഇതിനായി കുറഞ്ഞതു 5000ത്തോളം ക്യാമറ വേണ്ടിവരുമെന്നാണു കണക്കാക്കുന്നത്. ഒരെണ്ണത്തിനു ശരാശരി 6000 രൂപയാണു വില. പോലീസ് നവീകരണ ഫണ്ട് ഉപയോഗിച്ചു വാങ്ങാനാണ് ആലോചന. ശുപാര്‍ശ ഉടന്‍ സര്‍ക്കാരിനു നല്‍കും.

ബ്രോഡ്കാസ്റ്റിങ് സംവിധാനമുള്ള ആധുനിക ബോഡി ക്യാമറകള്‍ വാങ്ങാനാണ് ഉദ്ദേശ്യം. ക്യാമറ പകര്‍ത്തുന്ന ദൃശ്യങ്ങളും ശബ്ദവും 4ജി സിം ഉപയോഗിച്ചു ജിഎസ്‌എം സംവിധാനം വഴി കണ്‍ട്രോള്‍ റൂമിലേക്കോ മറ്റു കേന്ദ്രത്തിലേക്കോ അയയ്ക്കാം. പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ക്കു മൊബൈല്‍ ഫോണിലൂടെയോ നെറ്റ്‌വര്‍ക്ക് കണക്ഷനുള്ള ടിവിയിലൂടെയോ ദൃശ്യങ്ങള്‍ കാണാനും നിര്‍ദേശം നല്‍കാനും കഴിയും. ക്യാമറയോട് അനുബന്ധിച്ചുള്ള ‘പുഷ്ടു ടോക്’ സംവിധാനം വഴി സീനിയര്‍ ഓഫീസര്‍ക്കു ക്യാമറ ഘടിപ്പിച്ച പോലീസ് ഓഫീസറോടും തിരിച്ചും സംസാരിക്കാനാവും.

ക്യാമറ സംവിധാനം ചേര്‍ന്ന ഒരു ഗ്രൂപ്പിനുള്ളില്‍ അംഗങ്ങള്‍ക്കു പരസ്പരം സംസാരിക്കാനും കഴിയും. 64 ജിബി മെമ്മറിയുള്ള ക്യാമറകളില്‍ ഓഡിയോ വീഡിയോ റെക്കോര്‍ഡിങ് സൗകര്യങ്ങളുമുണ്ട്. ഓരോ ദിവസത്തെയും റെക്കോര്‍ഡിങ് അതതു ദിവസം കണ്‍ട്രോള്‍ റൂമില്‍ ശേഖരിക്കും. ഇതാണു ട്രാഫിക് പോലീസിനു നല്‍കിയിട്ടുള്ളത്. നിലവില്‍ പോലീസുകാര്‍ മൊബൈല്‍ ഫോണില്‍ അക്രമ ദൃശ്യം പകര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നാലു വശത്തു നിന്നും ജനം അതിലും കൂടുതല്‍ മൊബൈല്‍ ഉപയോഗിച്ചു പോലീസ് അതിക്രമം ചിത്രീകരിക്കുന്ന സ്ഥിതിയാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട 11 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി...

0
മലപ്പുറം: ജില്ലയില്‍ നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട 11 പേരുടെ...

പോക്സോ കേസിൽ ബ്ലോഗർ മുകേഷ് നായർക്ക് മുൻകൂർ ജാമ്യം

0
തിരുവനന്തപുരം: പോക്സോ കേസിൽ ബ്ലോഗർ മുകേഷ് നായർക്ക് മുൻകൂർ ജാമ്യം. ഫോട്ടോഷൂട്ടിൽ...

രക്തസ്രാവം മൂലം 16 വയസുകാരി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

0
കാസർകോട്: വെള്ളരിക്കുണ്ടിൽ രക്തസ്രാവം മൂലം 16 വയസുകാരി മരിച്ച സംഭവത്തിൽ പോലീസ്...

റാന്നിയിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി

0
റാന്നി: ഏഴോലി മരോട്ടി പതാൽ ഫ്രണ്ട്സ് പുരുഷ പരസ്പരസഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ...