പുല്ലാട് : കടപ്ര വള്ളക്കടവില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കൊറവടയിൽ ശശി (65) ആണ് മരണപെട്ടത്, മുൻപ് ഈ പ്രദേശത്തെ താമസക്കാരൻ ആയിരുന്നു ശശി. ഏകദേശം 2വർക്ഷം മുൻപ് ഇവിടെ നിന്നും സ്ഥലം വിറ്റു താമസം മാറി പോയിരുന്നു എന്നും മകൻ പ്രസീത് മുൻ ആറന്മുള എം.എല്‍.എ യുടെ ഡ്രൈവറും ആയിരുന്നു. മരണപ്പെട്ട ശശിയും കുടുമ്പവും ഇപ്പോൾ തീയാടിക്കൽ ആണ് താമസം. ഇയാള്‍ ആലപ്പുഴയില്‍ ഹോട്ടൽ ജീവനക്കാരൻ ആണെന്ന് നാട്ടുകാർ പറഞ്ഞു. മരിച്ച ശശിയുടെ സഹോദരൻ മുരളി കടപ്രയിലെ താമസക്കാരൻ ആണ്. മരിച്ച ആളുടെ ഫോണിലേക്ക് വന്ന മകന്റെ കോള്‍ ആണ് ആളെ തിരിച്ചറിയാന്‍ വഴിത്തിരിവ് ആയത്.
കടപ്ര വള്ളക്കടവില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
RECENT NEWS
Advertisment