ഫോക്ക്‌ലോർ ഫിലിം ഫെസ്റ്റ് ഇന്ന് മുതൽ

For full experience, Download our mobile application:
Get it on Google Play

ഫോക്ക്‌ലോർ ഫെസ്റ്റിന്റെ ഭാഗമായ ഫോക്ക്‌ലോർ ഫിലിം ഫെസ്റ്റിവൽ ഇന്ന് മുതൽ. ചെറായി സഹോദരൻ സ്മാരകമന്ദിരം ഹാളിലാണ് ചലച്ചിത്ര പ്രദർശനം നടക്കുക. കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ഈ മാസം 23 വരെ തുടരുന്ന മേളയിൽ ഒൻപത് സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. അക്കാദമി ചെയർമാൻ സംവിധായകൻ കമൽ ആണ് ക്യൂറേറ്റർ. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ആദ്യ സിനിമാ പ്രദർശനം നടക്കും. തുടർന്ന് വൈകുന്നേരം 4.30ന് പ്രശസ്ത തിരക്കഥാകൃത്ത് ജോൺ പോൾ ഫിലിം ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിക്കും.

മൂന്നു സിനിമകൾ പ്രദർശിപ്പിക്കുന്ന നാളെ കമൽ മുഖ്യാതിഥിയാകും. സന്തോഷ് മണ്ടൂർ സംവിധാനം ചെയ്ത പനി, ജി അരവിന്ദന്റെ കുമ്മാട്ടി, കെ പി കുമാരന്റെ തോറ്റം, ഷാനവാസ് നരണിപ്പുഴയുടെ കരി, ചന്ദ്രൻ നരിക്കോടിന്റെ പാതി, സിറോ ഗുവേരയുടെ എംബ്രെയ്‌സ് ഓഫ് ദി സെർപെന്റ്‌റ് എന്ന അർജന്റൈൻ ചിത്രം, സെനഗൽ മൊറോക്കൻ ടുണീഷ്യൻ ചിത്രമായ മൂലാടെ എന്നിവയും വി എം മൃദുലിന്റെ കാണി, റൂബൻ തോമസിന്റെ അരങ്ങിനപ്പുറം ആന്റണി എന്നീ ഷോർട്ട് ഫിലിമുകളുമാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉറങ്ങിക്കിടന്ന ധ്രുവക്കരടിയെ ടൂറിസ്റ്റുകൾക്കായി ഹോൺ മുഴക്കി ഉണർത്തി; ബോട്ട് ഓപ്പറേറ്റർക്ക് അഞ്ച് ലക്ഷം രൂപ...

0
ഓസ്‌ലോ: നോർവേയുടെ വടക്കൻ മേഖലയിലെ സ്വാൽബാർഡ് ദ്വീപസമൂഹത്തിൽ സഞ്ചാരികൾക്ക് അപൂർവ കാഴ്ച...

ഇനി മയക്കുമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാകും; തിരുവനന്തപുരത്ത് കേന്ദ്ര ഫൊറൻസിക് ലാബ് വരുന്നു

0
കൊച്ചി: മയക്കുമരുന്ന് കേസുകളുടെ അന്വേഷണവും വിചാരണയും നീളുന്നതിൽ പ്രധാന കാരണങ്ങളിലൊന്നായ...

നികുതി വെട്ടിച്ച് ഓടുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടിയുമായി എംവിഡി ; പിഴയിട്ടത്‌ ഒരു കോടി...

0
കാക്കനാട് : കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന...